Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശ്രീനാരായണീയനായി നിങ്ങള്‍ക്കൊപ്പം ഉണ്ടാകും; ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനം’


കൊച്ചി: ഗുരുദേവന്‍ പോരാടിയത് വിദ്വേഷത്തിന്റെ ക്യാംപയിനെതിരെയാണെന്നും ഇന്നും വിദ്വേഷത്തിന്റെ ക്യാംപയിന്‍ നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനം. ശ്രീനാരായണ ദര്‍ശനത്തിന് പോറല്‍ പോലുമേല്‍ക്കാന്‍ അനുവദി ക്കാതെ പൊതുപ്രവര്‍ത്തനത്തില്‍ ഞാനുണ്ടാകും. ശ്രീനാരായണീയനായി നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

വി ഡി സതീശനെതിരെ വെള്ളാപ്പള്ളി പരസ്യ വിമര്‍ശനം തുടരുന്നതിനിടെയാണ് തൃപ്പൂണിത്തുറയിലും, പറവൂരിലും എസ്എന്‍ഡിപി പരിപാടികളില്‍ വി ഡി സതീശന്‍ പങ്കെടുത്തത്. ഇന്ന് രാവിലെ വിഡി സതീശനെ വെള്ളാപ്പള്ളി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടെന്നായിരുന്നു വെള്ളാ പ്പള്ളി പറഞ്ഞത്. ലീഗും കേരള കോണ്‍ഗ്രസും ഉള്ളിടത്തോളം ആശയ ഐക്യം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അതു കൊണ്ടാ ണ് യുഡിഎഫിന് ആശയ ഐക്യം ഉണ്ടാകാത്തത്. വിഡി സതീശന്‍ എസ്എന്‍ഡിപി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് അത്. മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്‌സല്‍ ആണ് സതീശന്‍ നടത്തുന്നത്. എന്നാല്‍ സതീശന്റെ സംസാരം ശരിയല്ല. മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണ്. പ്രതിപക്ഷ നേതാവ്, എംഎല്‍എ എന്ന നിലയിലാണ് വിഡി സതീശനെ എസ്എന്‍ഡിപി പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അതില്‍ മഞ്ഞുരുകലിന്റെ പ്രശ്‌നമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഈ വിമര്‍ശനത്തിന് ശേഷമാണ് എസ്എന്‍ഡിപി പരിപാടിയില്‍ വിഡി സതീശന്‍ പങ്കെടുത്തത്.


Read Previous

ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം; തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

Read Next

പതിനെട്ടാം വർഷവും മുടങ്ങാതെ വാനര സദ്യയൊരുക്കി ഒരു ഗ്രാമം; കൂട്ടമായെത്തി ഓണം ആഘോഷിച്ച് കുട്ടിക്കുരങ്ങന്മാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »