Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശ്രീനിവാസന് വിട നല്‍കി കൊച്ചി നഗരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ പത്തിന്


കൊച്ചി: നടന്‍ ശ്രീനിവാസന് വിട നല്‍കി കൊച്ചി നഗരം. എറണാകുളം ടൗണ്‍ ഹാളിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി ശ്രീനിവാസന്റെ മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് സ്വനവസതിയിലേക്ക് കൊണ്ടുപോയി. സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖകരും, പൊതുജനങ്ങളും എറണാകുളം ടൗണ്‍ ഹാളില്‍ ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും അടങ്ങുന്ന മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങളും ശ്രീനിവാസനെ അവസാനമായി കാണാന്‍ ടൗണ്‍ഹാളില്‍ എത്തിയിരുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, എറണാകുളം എംപി ഹൈബി ഈഡന്‍, റോജി എം ജോണ്‍ എംഎല്‍എ എന്നിവരും ടൗണ്‍ഹാളില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. വൈകീട്ട് മൂന്ന് മണി വരെയായിരുന്നു ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. ഒരു മണിക്കൂറോളം വൈകിയാണ് ഇവിടത്തെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയത്. മൃതദേഹം പിന്നീട് കണ്ടനാട്ടെ വസതിയിലേക്ക് കൊണ്ടുപോയി.

ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറി ന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാരം. ശനിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമാവുകയായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.


Read Previous

10,000 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുണ്ട്, ഇത്രയധികം മര്‍ദനമേറ്റ ശരീരം കാണുന്നത് ആദ്യം, മരിച്ചശേഷവും കൊടിയ മര്‍ദനം’; നടുക്കുന്ന വെളിപ്പെടുത്തല്‍

Read Next

എല്ലാം ഒരുപോലെ ചെയ്ത പ്രതിഭ, സത്യം വിളിച്ച് പറയുന്ന ശ്രീനിയുടെ ചിരി’: കമല്‍ഹാസന്‍, യാത്ര പറയാതെ ശ്രീനി മടങ്ങിയെന്ന് മോഹന്‍ലാല്‍; സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പഠിപ്പിച്ച ആത്മസുഹൃത്തെന്ന് പ്രിയദര്‍ശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »