2025 മാർച്ച് 1 മുതൽ 31 വരെയായിരിക്കുംആഘോഷങ്ങള്‍

കൊല്ലം: കൊല്ലം രൂപതയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഏറ്റവും പുരാതനമായ ദേവാലയത്തിൽ നടത്തുന്ന ആത്മീയ വിരുന്നിനു മാർച്ച് 1 -ാംതീയതി ശക്തികുളങ്ങര ഇടവക വികാരി റവ.ഫാ. രാജേഷ് മാർട്ടിൻ ദിവ്യബലി അർപ്പിച്ചു കൊണ്ട് ആരംഭം കുറിച്ചു തുടർന്നുള്ള ദിവസങ്ങളിലെല്ലാം വൈദിക ശ്രേഷ്ഠരുടെ വചന പ്രഘോഷണവും തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും
തിരുക്കർമ്മങ്ങളിൽ പങ്കു ചേർന്ന് യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കാന്‍ മറ്റു ജില്ലകളില്‍ നിന്നും ആളുകള്‍ ഈ ദേവാലയത്തില്‍ വരാറുണ്ട്.
വിളക്കെടുപ്പ് നേര്‍ച്ച വഴി ആഗ്രഹ സാഫല്യം നേടാനായി ജാതി മത ഭേദമന്യേ ആയിരങ്ങള്‍ ഇവിടെ എത്തിചേരുന്നുണ്ട്, ആവശ്യങ്ങള്‍ സാദിച്ചു തന്നതിന് നന്ദിപ്രാര്‍ത്ഥനയുമായും എത്തുന്നുണ്ട്.
കൊല്ലംജില്ലയില്‍ ഇതിനോടകം ഏറെ പ്രസിദ്ധമായ ഒരു തീർത്ഥാടനകേന്ദ്രമായി ഈ ഇടവക മാറിക്കഴിഞ്ഞു.ഫാദര്‍: ജോര്‍ജ്ജ് സെബാസ്റ്റ്യനാണു ഇടവക വികാരി . ഫാദര്‍: രാജേഷ്‌മാര്‍ട്ടിന്‍ ഇടവക വികാരിയായിരുന്ന കാലത്താണ് ദേവാലയത്തിനു ഈ രീതിയില്‍ ഒരു മാറ്റം ഉണ്ടായതെന്നാണ് ഇടവക ജനങ്ങള്‍ പറയുന്നത്.
കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ദേവാലയം കുടിയാണ് സെന്റ് ജോസഫ്‌സ് ഫെറോന ദേവാലയം.