Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തുടക്കം നിലമ്പൂരില്‍ നിന്ന്, 2026 ല്‍ കേരളം ഭരിക്കും’; വിജയാഘോഷം തുടങ്ങി യുഡിഎഫ്


മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിജയാഘോഷം തുടങ്ങി യുഡിഎഫ് ക്യാംപ്. വോട്ടണ്ണല്‍ 12 റൗണ്ട് പിന്നിട്ടുകയും ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് ഏഴായിരം പിന്നിട്ടതിനും പിന്നാലെയാണ് യുഡിഎഫ് നേതാക്കള്‍ തികഞ്ഞ ആത്മവിശ്വാസം പങ്കുവച്ച് രംഗത്തെത്തിയത്.

കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം ഉള്‍പ്പെടെയുള്ള നേതാക്കളാണ് വിജയം ഉറിപ്പിച്ചെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിട്ടുള്ളത്. ”പിണറായി വിജയന്‍ വിഭാഗത്തിന്റെ സിറ്റിങ് സീറ്റില്‍ യുഡിഎഫിന്റെ ചരിത്ര വിജയം. 2026 ല്‍ യുഡിഎഫ് കേരളം ഭരിക്കും”- എന്നാണ് വിടി ബല്‍റാമിന്റെ പോസ്റ്റ്. യുഡിഎഫ് ക്യാപിലെ ആഹ്‌ളാദത്തിന്റെ വീഡിയോ പങ്കുവച്ചാണ് മുന്‍ എംഎല്‍എയുടെ പ്രതികരണം.

പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായി രാഹുല്‍ മാങ്കൂട്ടത്തിലും യുഡിഎഫ് വിജയം വോട്ടെണ്ണല്‍ തീരും മുന്‍പ് തന്നെ പ്രഖ്യാപിച്ചു. ”നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നതി ന്റെ തുടക്കം നിലമ്പൂരില്‍ നിന്ന്… ഇനി യുഡിഎഫ് ന്റെ വഴികളില്‍ വിജയ ‘പൂക്കളുടെ കാലം’….” എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം.ഒരു പടി കൂടി കടന്നാണ് മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ അബ്ദുറബ്ബിന്റെ പ്രതികരണം. പിണറായി വിജയ് ഒപ്പം നില്‍ക്കുന്ന എം സ്വരാജിന്റെ ഫോട്ട് പങ്കുവച്ച് ”ചെസ്റ്റ് നം 4 ” എന്ന് കുറിക്കുകയാണ് അബ്ദുറബ്ബ്.

എല്‍ഡിഎഫ് പ്രതീക്ഷ പുലര്‍ത്തിയ പോത്തുകല്ല് മേഖലയില്‍ ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസമാണ് ഡിസിസി പ്രസിഡന്റ് കൂടിയായ വി എസ് ജോയ് പങ്കുവയ്ക്കുന്നത്. പോത്തുകല്ലും തൂക്കി എന്നാണ് വി എസ് ജോയിയുടെ പ്രതികണം. വി എസ് ജോയി യുടെ നാടായ പോത്ത്കല്ല് മേഖല എല്‍ഡിഎഫിന് അനുകൂലമാകുമെന്നായിരുന്നു വിലയിരുത്തല്‍. ഇവിടെ മാത്രം 630 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി സ്വന്തമാക്കിയത്.


Read Previous

ഹൃദയാഘാതം, വിഎസ് ആശുപത്രിയിൽ

Read Next

സ്വരാജ് ഊതി വീർപ്പിച്ച ബലൂൺ പോലെയായി; പിണറായിസം കുഴിച്ചു മൂടാൻ കോൺഗ്രസ്‌ ഒരുമിച്ചു നിന്നാൽ മതിയെന്ന് കെ മുരളീധരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »