Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കലാകിരീടം കണ്ണൂരിന്, സമാപന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാകും


തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ 64ാം പതിപ്പിപ്പില്‍ കണ്ണൂരിന് കിരീടം. 1023 പോയി ന്റോടെയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് ഉറപ്പിച്ചത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ തൃശൂര്‍ ജില്ല ഇത്തരണം രണ്ടാം സ്ഥാനം സ്വന്തമാക്കി. 1018 പോയിന്റുകളാണ് തൃശൂരിന്.

കോഴിക്കോട് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം (1013), പാലക്കാട് നാലാം സ്ഥാനം സ്വന്തമാക്കി. ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസിന് ആണ് സ്‌കൂളുകളില്‍ ഒന്നാം സ്ഥാനം. വൈകീട്ട് അഞ്ചിന് തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന്‍ ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ വൈകിട്ട് നാലിന് സമാപന സമ്മേളന ത്തില്‍ വിജയികള്‍ക്കുള്ള കിരീടം വിതരണം ചെയ്യും. കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി വി ശിവന്‍കുട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിക്കും.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാകും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആര്‍ ബിന്ദു, വി അബ്ദുറഹിമാന്‍, എം ബി രാജേഷ് എന്നിവരും സാംസ്‌കാരിക നായകരും ജനപ്രതിനിധികളും പങ്കെടുക്കും.


Read Previous

വര്‍ഗീയതക്കെതിരെ പറയാന്‍ സതീശന് എന്തു യോഗ്യത?; എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സുകുമാരന്‍ നായര്‍

Read Next

‘ഇന്നലെ പൂത്ത തകര, ആ മാന്യന്റെ ഉപ്പാപ്പന്‍ വിചാരിച്ചാലും എന്നെ തകര്‍ക്കാനാകില്ല”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »