Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാല്‍തെറ്റി വണ്ടിക്കും പാളത്തിനുമിടയില്‍; എറണാകുളത്ത് ട്രെയിനില്‍ നിന്ന് വീണ സ്ത്രീക്ക് രക്ഷകനായി യുവാവ്, അഭിനന്ദനപ്രവാഹം- വിഡിയോ


കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നീങ്ങുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവേ കാല്‍തെറ്റി വീണ സ്ത്രീക്ക് രക്ഷകനായി യുവാവ്. പറളി തേനൂര്‍ സ്വദേശി രാഘവ നുണ്ണിയാണ് സമയോചിതമായ ഇടപെടലിലൂടെ സ്ത്രീക്ക് രക്ഷകനായത്. റെയില്‍വേ എറണാകുളം ഡിപ്പോയില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യനാണ് തേനൂര്‍ കോട്ടായിറോഡ് വളയച്ചന്‍മാരില്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ രാഘവനുണ്ണി.

ഓഗസ്റ്റ് 9ന് രാത്രി 12.45നായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ മേലുദ്യോഗസ്ഥന്‍ സാമൂഹിക മാധ്യമ ങ്ങളിലൂടെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നീങ്ങിക്കൊണ്ടിരുന്ന രാജ്യറാണി എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച സ്ത്രീ വണ്ടിക്കും പാളത്തി നുമിടയിലേക്ക് വീഴുകയായിരുന്നു. സമീപത്തുകൂടി അറ്റകുറ്റപ്പണികള്‍ക്കായി പോകുകയായിരുന്നു രാഘവനുണ്ണി. തന്റെ കൈയില്‍ ഉണ്ടായിരുന്ന പണിയായുധങ്ങളെല്ലാം നിലത്തിട്ട് ഓടിയെത്തിയ രാഘവനുണ്ണി സ്ത്രീയെ രക്ഷിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്.

അപകടത്തിന്റെ അമ്പരപ്പ് മാറാതെനില്‍ക്കുന്ന സ്ത്രീക്ക് സമീപത്തുനിന്ന് പണിയായുധങ്ങള്‍ പെറുക്കി യെടുത്ത് ഒരു നന്ദിവാക്കിന് പോലും കാത്തുനില്‍ക്കാതെ സഹപ്രവര്‍ത്തകനോടൊപ്പം നടന്നുനീങ്ങുന്ന രാഘവനുണ്ണിയെ വിഡിയോയില്‍ കാണാം. വിഡിയോ വൈറലായതോടെ രാഘവനുണ്ണിക്ക് അഭിനന്ദ നപ്രവാഹമാണ്. രാഘവനുണ്ണി 13 വര്‍ഷമായി ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നു.


Read Previous

സിന്ധു നദീജല കരാര്‍: ഉത്തരവാദിത്വത്തില്‍ നിന്ന് കൈ കഴുകാന്‍ മോഡി നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നു: വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

Read Next

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: സിപി രാധാകൃഷ്ണന്‍ പത്രിക സമര്‍പ്പിച്ചു; ഒപ്പം മോദിയും അമിത് ഷായും ഉള്‍പ്പെടെ വന്‍നിര; ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »