Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശൂരിലും മലപ്പുറത്തും പാലക്കാടും ശക്തമായ ചുഴലിക്കാറ്റ്; മരങ്ങള്‍ കടപുഴകി വീണ് വന്‍നാശനഷ്ടം- വീഡിയോ


തൃശൂര്‍: തൃശൂരിലും മലപ്പുറത്തും പാലക്കാടും ശക്തമായ ചുഴലിക്കാറ്റ്. മലപ്പുറത്ത് ഉച്ചയോടെയാണ് ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. കൊണ്ടോട്ടിയില്‍ ശക്തമായ കാറ്റില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകിവീണു. മൂന്ന് വാഹനങ്ങളാണ് തകര്‍ന്നത്. ഈ സമയത്ത് വാഹനങ്ങള്‍ക്ക് സമീപം ആരും ഉണ്ടാവാതിരുന്നത് വന്‍അത്യാഹിതം ഒഴിവാക്കി.

എയര്‍പോര്‍ട്ട് കാര്‍ഗോ കോംപ്ലക്‌സിന് സമീപമാണ് സംഭവം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സമീപത്തെ കടകളിലേക്ക് പോയ സമയത്താണ് മരം വീണത്. കോട്ടയ്ക്കല്‍ ഒതുക്കുങ്ങലില്‍ കനത്തകാറ്റില്‍ വഴിയരികില്‍ നിന്ന മരം കടപുഴകി വീടിന് മുകളിലേക്ക് വീണു. തയ്യില്‍ കുഞ്ഞിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. അടുക്കള പൂര്‍ണമായി തകര്‍ന്നു. ഈ സമയത്ത് അടുക്കളയില്‍ ആരും ഉണ്ടാവാതി രുന്നത് മൂലം വന്‍അത്യാഹിതം ഒഴിവായി. മലപ്പുറം വണ്ടൂര്‍ വാണിയമ്പലത്ത് സ്‌കൂള്‍ ബസിന് മുകളിലേക്ക് മരം കടപുഴകിവീണു. ബസില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

തൃശൂര്‍ എരുമപ്പെട്ടി, കണ്ടന്നൂര്‍, കുന്നംകുളം മേഖലകളിലാണ് ചുഴലിക്കാറ്റ് വീശിയത്. ഒട്ടേറെ മരങ്ങള്‍ കടപുഴകിവീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണും മറ്റും വന്‍ നാശനഷ്ടം ഉണ്ടായി. ഉച്ചയോടെയാണ് സംഭവം. വൈദ്യുതി ലൈനുകള്‍ പുനഃസ്ഥാപിക്കാന്‍ മണിക്കൂറുകളോളം വേണ്ടി വരും.

പാലക്കാട് മലയോര മേഖലകളിലാണ് ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം ഉണ്ടാക്കിയത്. കൊല്ലങ്കോട്ട് കടയുടെ മേല്‍ക്കൂര റോഡിലേക്ക് ഇളകി വീണു. കൊല്ലങ്കോട്ട് ബസ് സ്‌റ്റേഷന് സമീപമാണ് അപകടം. മുതലമടയില്‍ സ്വകാര്യ ബസിന് മുകളിലേക്കും പച്ചക്കറി കടയിലേക്കും മരംവീണു.നെല്ലിയാമ്പതി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രണ്ടുമണിക്കൂര്‍ നേരമാണ് ഗതാഗത തടസ്സം ഉണ്ടായത്. ആലത്തൂരില്‍ മൂന്ന് വീടുകളുടെ മുകളിലേക്ക് ആല്‍മരം കടപുഴകിവീണു. ആളപായമില്ല.

തെങ്ങ് കടപുഴകി ദേഹത്തേക്ക് വീണു; മലപ്പുറത്ത് 51 കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം തിരുനാവായയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് വീണ് ഒരാള്‍ മരിച്ചു. സൗത്ത് വെല്ലാര്‍ സ്വദേശി അഴകുറ്റിപ്പറമ്പില്‍ കൃഷ്ണന്‍ (51) ആണ് മരിച്ചത്. തെങ്ങ് കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു. കൃഷിപ്പണിക്കിടെയായിരുന്നു അപകടം.

മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് നടുക്കടലില്‍ അപകടത്തില്‍പ്പെട്ടു. മീന്‍പിടിച്ച ബോട്ട് കടലില്‍ ഉപേക്ഷിച്ച് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെട്ടു. 50 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 50 പേരും സുരക്ഷിതരായി കരയിലെത്തി.

വാണിയമ്പലത്ത് ജിഎസ് എസ് സ്‌കൂള്‍ ബസിന്റെ മുകളിലേക്ക് മരം വീണു. കുട്ടികള്‍ ബസിലേക്ക് കയറുന്നതിന് മുമ്പാണ് മരം വീണത്. നിര്‍ത്തിയിട്ട ബസിന് മുകളി ലേക്കാണ് വീണത്. കൊണ്ടോട്ടിയില്‍ കെട്ടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണെങ്കി ലും ആളപായമുണ്ടായിട്ടില്ല.


Read Previous

കാലാവസ്ഥ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകും; രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടും: സാമ്പത്തിക സര്‍വേ; മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ

Read Next

അച്ഛനേയും മകനേയും ഒരു കിലോമീറ്റര്‍ ദൂരം റോഡിലൂടെ വലിച്ചിഴച്ചു; ‘കാറില്‍ ഉണ്ടായിരുന്നത് ഡോക്ടര്‍മാര്‍’; കൊച്ചിയിലെ നടുക്കുന്ന ദൃശ്യങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »