Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എല്‍ഡിഎഫില്‍ തുടരുന്നതില്‍ കടുത്ത അമര്‍ഷം; ആര്‍ജെഡിയുടെ അടിയന്തര യോഗം ഇന്ന് തൃശൂരില്‍


തൃശൂര്‍: എല്‍ഡിഎഫ് ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗം ഇന്ന് തൃശൂരില്‍ ചേരും. അവഗണന സഹിച്ച് മുന്നണിയില്‍ തുടരുന്നതിലുള്ള അമര്‍ഷമാണ് സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേരുന്നതിലേയ്ക്ക് നയിച്ചത്.

മുന്നണിയിലെ മറ്റ് ചെറു പാര്‍ട്ടികളെ എല്ലാം പദവികളിലും മറ്റും പരിഗണിക്കുമ്പോഴും ആര്‍ജെഡിയെ അകറ്റി നിര്‍ത്തുകയാണെന്നും മുന്നണി സംവിധാനം അപ്രസക്തമാക്കി സുപ്രധാന വിഷയങ്ങളില്‍ സിപിഎമ്മും സിപിഐയും ധാരണയുണ്ടാക്കി മുന്നണി യോഗത്തില്‍ കൈയടിച്ച് പാസാക്കുകയാണെന്നുമുള്ള വികാരമാണ് പാര്‍ട്ടി ഭാരവാഹികള്‍ക്ക് ഉള്ളത്.

എല്‍ഡിഎഫ് ബന്ധം വിച്ഛേദിച്ച് യുഡിഎഫിനൊപ്പം പോയപ്പോള്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും നിരന്തരം എം.പി വീരേന്ദ്രകുമാറിനെ കണ്ട് അഭ്യര്‍ഥിച്ചതിനാലാണ് മുന്നണിയില്‍ തിരിച്ചെത്തിയതെങ്കിലും ഘടകകക്ഷിയാക്കാന്‍ പിന്നെയും ഒരു വര്‍ഷം കാത്തിരിക്കേണ്ടിവന്നുവെന്നും അതേ അവഗണന ഇന്നുവരെ അനുഭവിക്കുകയാണെന്നും ഒരു ഭാരവാഹി തുറന്നടിച്ചു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതിന് പുറമെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും അര്‍ഹമായ പരിഗണന ഉണ്ടായില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ഏഴ് സീറ്റ് ലഭിച്ചിരുന്നു. എല്‍ഡിഎഫില്‍ തിരിച്ചെത്തി യപ്പോള്‍ സീറ്റ് മൂന്നായി ചുരുങ്ങിയെന്നും പാര്‍ട്ടി ഭാരവാഹി പറയുന്നു.


Read Previous

പതിറ്റാണ്ടുകളായി താമസിക്കുന്ന നിങ്ങളുടെ വീട്ടില്‍ ഇതുവരെ നിങ്ങള്‍ കാണാത്ത ഒരു മുറി അല്ലെങ്കില്‍ ഒരു രഹസ്യ അറയുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വീടിന്‍റെ ബാത്ത് ടബ്ബിനു താഴെ കണ്ടെത്തിയത് രഹസ്യ തുരങ്കം, തടാകത്തിലേക്കുള്ള തുരങ്കം ഉപയോഗിച്ച് മദ്യകടത്ത്.

Read Next

മോദിക്കു പിന്നില്‍ ഒറ്റക്കെട്ട്, പിന്തുണ ഉറപ്പിച്ച് നിതീഷും നായിഡുവും; മൂന്നാം വട്ടവും പ്രധാനമന്ത്രി പദത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »