Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുതിയ ഒളിയിടം തേടുന്നതിനിടെ കുടുങ്ങി; മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പൊലീസുകാര്‍ പിടിയില്‍


കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ ഒളിവിലായിരുന്ന രണ്ട് പൊലീസുകാര്‍ ( police drivers ) പിടിയില്‍. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

താമരശ്ശേരിയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുകള്‍നിലയിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരു ന്നത്. പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരിയും കേസിലെ ഒന്നാം പ്രതിയുമായ ബിന്ദുവിന്റെ ഭര്‍ത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.

പുതിയ ഒളിയിടം തേടി പോകുന്നതിനിടെയാണ് പ്രതികള്‍ വലയിലായതെന്ന് പൊലീസ് സൂചിപ്പിച്ചു. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഇവര്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരിയുടെ കയ്യില്‍ നിന്ന് പൊലീസുകാരുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം വന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

കേസില്‍ ആകെ 12 പ്രതികളാണുള്ളത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡി ലാണ്, അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സെക്‌സ് റാക്കറ്റ് പിടിയിലാകുന്നത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തിരുത്തി സ്വദേശി ഉപേഷ് ഉള്‍പ്പെടെ 9 പേരെയായി രുന്നു അന്ന് അറസ്റ്റ് ചെയ്തത്.


Read Previous

ഇസ്രയേലിനെ പിന്തുണച്ചും ഇറാനെ തള്ളിയും ജി7 രാജ്യങ്ങള്‍, ഇടയ്ക്കു വച്ചു മടങ്ങി ട്രംപ്; ഉച്ചകോടിക്ക് ഇന്ന് സമാപനം

Read Next

ഇത്രയും സ്നേഹം ഞാൻ അർഹിക്കുന്നുണ്ടോ എന്ന് ചിന്തിച്ചുകൊണ്ടാണ് ഞാൻ ഉറങ്ങാൻ പോകുന്നത്: പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »