നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍


ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപം രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജി (19), പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്ത്മലയില്‍ അനില (16) എന്നിവരാണ് മരിച്ചത്. കാല്‍വഴുതി അപകടത്തില്‍പ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. 

സെബിന്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും അനില കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷ മാണ് ഇരുവരും തൂവല്‍ വെള്ളച്ചാട്ടം കാണാനായി എത്തിയതെന്നാണ് വിവരം. വൈകുന്നേരമായിട്ടും പെണ്‍കുട്ടി തിരികെ എത്താതിരുന്നതിനാല്‍ ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം തൂവല്‍ വെള്ളച്ചാട്ടത്തിനു സമീപം ഉപേക്ഷിച്ച നിലയില്‍ ബൈക്ക് കണ്ട നാട്ടുകാരും പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥികളുടെ ചെരിപ്പുകള്‍ കണ്ടെത്തി. ഇതോടെ കുട്ടികള്‍ വെള്ളച്ചാട്ടത്തില്‍ വീണിരിക്കാം എന്ന സംശയം ബലപ്പെട്ടു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വ ത്തില്‍ നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ സെബിന്റെയും പിന്നീട് അനില യുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവ ത്തില്‍ അസ്വാഭാവിക മരണ ത്തിന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Read Previous

രാഹുലിന്റെ ലോക്‌സഭാ അംഗത്വം; സ്പീക്കര്‍ ഒഴിഞ്ഞുമാറുന്നുവെന്ന് കോണ്‍ഗ്രസ്; കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല

Read Next

രാഹുലിന്റെ പ്രസംഗത്തെ മോദി ഭയപ്പെടുന്നു; നടപടി വൈകുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളി: കെ സി വേണുഗോപാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »