സുഗതകുമാരി ടീച്ചറുടെ ഓര്‍മകളില്‍ ‘സുഗതോത്സം’; ആറന്മുളയുടെ എഴുത്തമ്മക്ക് ജന്മനാടിൻ്റെ ആദരം


പത്തനംതിട്ട: സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് സുഗതോത്സവം പരിപാടിക്ക് ആറൻമുളയിൽ തുടക്കമായി. നാല് ദിവസമാണ് സുഗതോത്സംവം ആറന്‍മുളയില്‍ നടക്കുന്നത്. സുഗതകുമാരി ടീച്ചറുടെ കവിതകളെയും ആശയങ്ങളെയുമെല്ലാം ഭാവി തലമുറകളിലെക്ക് പകരുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി സുഗത പരിചയ ശിൽപ്പശാല, സുഗത കവിതാലാപനം, ഉപന്യാസ രചന തുടങ്ങിയ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ആറൻമുള ശ്രീ വിജയാനന്ദ വിദ്യാപീഠം അങ്കണത്തിൽ നടന്ന സുഗത പരിചയം ശിൽപ്പശാല മുൻ കേന്ദ്ര ക്യാബിനറ്റ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ ഉദ്‌ഘാടനം ചെയ്‌തു. കഴിഞ്ഞ ഒരു വർഷം നവതി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു.

ഭാവി തലമുറക്ക് പാരിസ്ഥിതിക അവബോധം സൃഷ്‌ടിക്കുന്നതിനും സുഗതകുമാരിയെ അവരുടെ ഹൃദയത്തിലേക്ക് പകർന്നു നൽകുന്നതിനും സാധ്യമാക്കിയ സുഗത സൂഷ്‌മ വനം പദ്ധതിയാണ് ഏറെ ശ്രദ്ധേയമായതായതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

സുഗതോത്സവം രണ്ടാം ദിവസമായ നാളെ പ്രസിദ്ധ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ കുട്ടികൾക്കൊപ്പം സുഗതകുമാരി ടീച്ചറുടെ കുടുംബ വീടായ വഴുവേലിൽ തറവാട്ടിലെ ഒന്നര ഏക്കർ സ്ഥലത്തുള്ള സുഗത വനത്തിൽ കുട്ടികൾക്കൊപ്പം കഥ പറഞ്ഞും കവിത ചൊല്ലിയും വനയാത്ര നടത്തും.

22-ാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സമ്മേളനം കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് ഉദ്‌ഘാടനം ചെയ്യും. നവതി ആഘോഷ കമ്മറ്റി അംഗം പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സുഗത നവതി പുരസ്‌കാരം സമ്മാനിക്കും.


Read Previous

‘ഗോമൂത്രം കുടിച്ചാല്‍ അസുഖം ഭേദമാകുമെന്ന്’ മദ്രാസ് ഐഐടി ഡയറക്‌ടര്‍; പിന്നാലെ രൂക്ഷ വിമര്‍ശനം

Read Next

നീതി.. സമത്വം.. വെള്ള ടീ ഷർട്ട് പ്രസ്ഥാനവുമായി രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »