Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഖ്യമന്ത്രിയുടെ വീട്ടിലെ തൂപ്പുകാരിയുടെ ഫോണ്‍ സംഭാഷണം വരെ സുജിത് ദാസിന്‍റെ കൈവശമുണ്ട്, എഡിജിപി കേരളത്തിൽ രാഷ്‌ട്രീയ അട്ടിമറിയ്‌ക്ക് ശ്രമിച്ചു’: ഗുരുതര ആരോപണവുമായി പിവി അന്‍വര്‍


തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പുതിയ ആരോപ ണവുമായി പിവി അൻവർ എംഎൽഎ രംഗത്ത്. കേരളത്തിൽ രാഷ്ട്രീയ അട്ടിമറി നട ത്താൻ എഡിജിപി ശ്രമിച്ചു എന്നാണ് എംഎല്‍എയുടെ ആരോപണം. തന്നെ കുടുക്കാൻ വേണ്ടിയാണ് അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റാതെ കേസ് അന്വേഷിക്കുന്നതെന്നും അൻവർ പറഞ്ഞു.

ആരാണ് അജിത് കുമാറിനെ സംരക്ഷിക്കുന്നത് എന്ന് അറിയില്ല. തനിക്കെതിരെ പലരീതിയിലും അന്വേഷണം നടക്കുന്നുണ്ട്. തന്നെ കുരുക്കാനായി പലരീതിയിലും ശ്രമം നടക്കുന്നുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തെളിവുകൾ ഇല്ലാതാകില്ല. എല്ലാ തെളിവുകളും തിരിച്ചുവരും. അജിത് കുമാറും സംഘവും എല്ലാ പരിധിയും ലംഘിച്ചു. ക്രിമിനൽ സംഘത്തിലെ പലരും ഇനിയും പുറത്തുവരാനുണ്ടെന്നും അൻവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് മേഖലയിലെ എസ്‌പിമാർക്ക് ഫോൺ ചോർത്താൻ അധികാരമുണ്ട്. അരീക്കോടാണ് ഫോൺ നിരീക്ഷിക്കുന്ന രണ്ട് കേന്ദ്രങ്ങളില്‍ ഒന്നുള്ളത്. അവിടെവച്ച് ആരുടെ ഫോണും ചോര്‍ത്താം. അത്തരത്തില്‍ സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരുടെയും നേതാക്കളുടെയും ഫോൺ കോൾ സന്ദേശം ചോർത്തിയതിൻ്റെ വിവരങ്ങൾ സ്വർണ കടത്തുകാരന് സുജിത് ദാസ് കേൾപ്പിച്ചു കൊടുത്തു എന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വീട്ടിലെ തൂപ്പുകാരിയുടെ ശബ്‌ദം വരെ സുജിത് ദാസ് തന്‍റെ കൈവശ മുണ്ടെന്ന് അവകാശപ്പെടുന്നു. പല മാധ്യമപ്രവർത്തകരുടെയും ഫോൺ കോളും ചോർ ത്തുന്നുണ്ട്. ശരത് എസ്, ദിനേശ് കെ കെ, ജയപ്രസാദ് എന്നിവരാണ് ഫോൺ ചോർത്തു ന്നതെന്നും അന്‍വര്‍ പറഞ്ഞു.

തലസ്ഥാനത്ത് നിന്ന് പിടികൂടിയ പത്തു കിലോ സ്വർണത്തിൽ ഏഴു കിലോയും സുജി ത് ദാസും സംഘവും കൈക്കലാക്കി. ഇതിന് പുറമെ കുഴൽപ്പണക്കാരുടെ പണവും സുജിത് ദാസ് തട്ടിയെടുക്കുന്നുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.

സ്വർണക്കടത്തിന് പിടിയിലായ സ്ത്രീകളുടെ വീടുകളിൽ രാത്രി ഡാൻസാഫ് സംഘം എത്തി പീഡിപ്പിക്കുന്ന അവസ്ഥ ഉണ്ടായി എന്നും എംഎല്‍എ പറഞ്ഞു. വീടിന്‍റെ ടെറസിൽ കയറി വാട്ടർ ടാങ്ക് പൂട്ടുകയാണ് ഡാൻസാഫിന്‍റെ പതിവ്. ടാങ്ക് നോക്കാൻ വേണ്ടി സ്ത്രീകൾ മുകളിലേക്ക് വരുമ്പോൾ പീഡിപ്പിക്കും എന്നും പിവി അന്‍വര്‍ ആരോപിച്ചു.


Read Previous

മലയാളം മിഷൻ സൗദി ചാപ്റ്ററിന് പുതിയ നേതൃത്വം.

Read Next

ആത്‌മഭാവഗായകാ ഇനിയുമിനിയും പാടൂ…’; പി ജയചന്ദ്രന്‍ വീണ്ടും പാടാനൊരുങ്ങുന്നു, സന്തോഷം പങ്കിട്ട് റഫീഖ് അഹമ്മദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »