Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനുഭാവികളായവര്‍ക്കും പാര്‍ട്ടി ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നത് തുടരാം; വിലക്ക് അംഗങ്ങൾക്ക് മാത്രം; വിശദീകരണവുമായി എംവി ഗോവിന്ദൻ


കൊല്ലം: മദ്യപന്‍മാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി അംഗത്വത്തില്‍ നില്‍ക്കുന്നവര്‍ മദ്യപിക്കരുതെന്നാണ് പറഞ്ഞത്. പാര്‍ട്ടി അനുഭാവികളായവര്‍ക്കും ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും എംവി ഗോവിന്ദന്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘അനുഭാവികളായവര്‍ക്കും പാര്‍ട്ടി ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നത് തുടരാം. മദ്യപന്‍മാര്‍ക്ക് പാര്‍ട്ടി യുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞത് സംഘടനാ രംഗത്തുനില്‍ക്കുന്ന പാര്‍ട്ടി സഖാക്കള്‍, മെമ്പര്‍മാര്‍ മദ്യപിക്കരുതെന്നാണ്. അത് രാഷ്ട്രീയമായ നിലപാടാണ്. തെറ്റുതിരുത്തല്‍ പ്രക്രിയയയുടെ ഭാഗമായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്ലീനം രാജ്യത്തെ പാര്‍ട്ടിമെമ്പര്‍മാര്‍ കാത്തു സൂക്ഷിക്കേണ്ട മൂല്യം എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്’- എംവി ഗോവിന്ദന്‍ പറഞ്ഞു.

‘പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കരുതെന്ന് ഒരു സുപ്രഭാതത്തില്‍ വെളിപാട് ഉണ്ടായിട്ട് പറഞ്ഞതല്ല. കൃത്യമായ രാഷ്ടീയത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചതാണ്. അതിലേക്കാണ് നാം എത്തേണ്ടത്. ഒരുദിവസം കൊണ്ടോ, രണ്ടുദിവസം കൊണ്ടോ അത് പൂര്‍ത്തിയാകുമെന്ന് പറഞ്ഞിട്ടില്ല. ലഹരി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി സഖാക്കള്‍ നല്ല ധാരണയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന അവബോധം ഉണ്ടാക്കു കയാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്’ ഗോവിന്ദന്‍ പറഞ്ഞു,

75 വയസ്സുകഴിഞ്ഞവരെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനി ടയില്‍ പ്പെട്ടവരെ സമിതിയില്‍ നിലനിര്‍ത്തണമോയെന്ന കാര്യം സമ്മേളനം തീരുമാനിക്കു മെന്നും ഗോവിന്ദന്‍ പറഞ്ഞു. സംഘടനാപരവും രാഷ്ട്രീയവുമായ ചര്‍ച്ചയും സ്വയം വിമര്‍ശനവും മറുപടിയും പുതിയ കമ്മറ്റി തെരഞ്ഞെടുപ്പുമാണ് സമ്മേളനത്തില്‍ ഉണ്ടാകുക. അതൊടൊപ്പം തന്നെ ഒരു നവകരേളം സൃഷ്ടിക്കുകയെന്നത് സിപിഎമ്മും എല്‍ഡിഎഫും ലക്ഷ്യമിടുന്ന ഒന്നാണ്. കോണ്‍ഗ്രസും ബിജെപിയും ഇന്ത്യയിലെ സമ്പന്നരെയാണ് വളര്‍ത്തിയത്. അദാനിയെയും അംബാനിയെയും ലോകമുതലാളിമാരാക്കു കയെന്ന കടമയാണ് ഭരണവര്‍ഗം ഇന്ത്യയില്‍ നിര്‍വഹിച്ചത്. അതില്‍ നിന്ന് വ്യത്യസ്തമായി സാധാരക്കാ രായ ജനങ്ങളെ പൊതുസമൂഹത്തിന്റ ഭാഗമാക്കി അവരുടെ ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ടി വരികയാണ് ലക്ഷ്യമിടുന്നതെന്നും ഇക്കാര്യം സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞു.


Read Previous

‘മാര്‍ക്കോ’ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു

Read Next

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം; 100 കോടിയുടെ പദ്ധതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »