സുരാജ് പറഞ്ഞ കുറവ് എമ്പുരാനില്‍ തിരുത്തി പൃഥ്വിരാജ്


സുരാജ് വെഞ്ഞാറമൂട് പറഞ്ഞ ആ കുറവ് പൃഥ്വിരാജ് തിരുത്തിയിരിക്കുകയാണ്.

മലയാളം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാലിന്റെ എമ്പുരാനിലെ ഓരോ കഥാപാത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പുറത്തുവിടുകയാണ്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ലുക്കും പുറത്തുവിട്ടു. വളരെ രസകരമായ ഒരു സംഗതി വീഡിയോയില്‍ പറയുന്നുമുണ്ട് സുരാജ്.

മുമ്പ് ഒരിക്കല്‍ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞ കാര്യമാണ് സുരാജ് തമാശയോടെ വെളിപ്പെടുത്തിയത്. ഞാൻ രാജുവിനോട് അന്ന് പറഞ്ഞു, താൻ ലൂസിഫര്‍ ഞാൻ കണ്ടു. ഇഷ്‍ടപ്പെട്ടു. ആ പടത്തില്‍ ആരും കണ്ടുപിടിക്കാത്ത ഒരു കുറവ് ഞാൻ കണ്ടുപിടിച്ചു. രാജു അത് ശ്രദ്ധിച്ചിരുന്നോ എന്ന് ചോദിച്ചു ഞാൻ. ഇല്ല അങ്ങനെ വരാൻ സാധ്യതയില്ലെന്ന് രാജു പറഞ്ഞു എന്നോട്. രാജുവിന് ആകാംക്ഷയായി. ലൂസിഫറില്‍ ഞാൻ ഇല്ല എന്നത് വലിയ ഒരു കുറവായിരുന്നു. എനിക്ക് അത് ശരിക്കും ഫീലായി. പുള്ളി പെട്ടെന്ന് പൊട്ടിച്ചിരിച്ചിട്ട് എന്നോട് പറഞ്ഞു, ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാൻ രാജുവിനോട് പറഞ്ഞു, സാരമില്ല രാജു എമ്പുരാനില്‍ ആ കുറവ് നികത്തിയിരിക്കണം എന്ന് ആവശ്യപ്പെട്ടു, കുറേ നാളുകള്‍ക്ക് ശേഷം എനിക്ക് കോള്‍ വന്നു. ആ കുറവ് നികുത്തുന്നുവെന്ന് പറഞ്ഞു എന്നോട്. എമ്പുരാനില്‍ സജനചന്ദ്രൻ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്.  കേരള രാഷ്‍ട്രീയത്തില്‍ ഇടപെടുന്ന ആളാണെന്നും പറയുന്നു സുരാജ് വെഞ്ഞാറമൂട്.

ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Read Previous

മുഖ്യമന്ത്രിയുടെ ഒപ്പിട്ട് വ്യാജ നിയമനം നല്‍കി ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ പ്രതി പിടിയില്‍

Read Next

മുക്കുപണ്ടമെന്ന് അറിയാതെ സ്കൂട്ടറിൽ എത്തി വയോധികയുടെ മാല പൊട്ടിച്ച പ്രതി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »