
റിയാദ് : ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ ടി. സിദ്ദിഖ് MLA, റിയാദിലെ കിംഗ് അബ്ദുള്ള പാർക്കിൽ വച്ച് നടന്ന മെക് 7 വ്യായാമങ്ങളിൽ പങ്കെടുത്തു.25 മിനുട്ട് കൊണ്ട് ചെയ്യാവുന്ന 21 വ്യായാമങ്ങളായ മൾട്ടി എക്സസൈസ് കോമ്പിനേഷൻ എന്നറിയപ്പെടുന്ന MEC7 ഇനി മുതൽ നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ക്യാപ്റ്റൻ സലാഹുദ്ദീൻ രൂപകല്പന ചെയ്ത മെക് 7 വ്യായാമം ഇന്ന് ആയിരത്തോളം യൂണിറ്റുകളിലായി അരലക്ഷം പേർ ദിനേന ചെയ്യുന്ന അവസ്ഥയിലേക്ക് വളർന്നിരിക്കുന്നു. ആറു വയസ്സു മുതൽ 80 വയസ്സ് വരെ ഉള്ളവർക്ക് വളരെ ലളിതമായി ചെയ്യാവുന്നതും ശരീരത്തിനും മനസ്സിനും വളരെ ഉപകാരപ്രദവു മായിട്ടുള്ള വ്യായാമമാണ് MEC7.
ഒരു വർഷത്തോളമായി റിയാദിൽ ആരംഭിച്ച MEC7 വ്യായാമ കൂട്ടായ്മയിലൂടെ 20 ഓളം സ്ഥലങ്ങളിലായി ദിവസവും രാവിലെയും വൈകുന്നേരവുമായി 500 ഓളം പേർ MEC7 വ്യായാമങ്ങൾ ചെയ്തുകൊണ്ടിരി ക്കുന്നു. ജീവിതശൈലി രോഗങ്ങളാൽ വലയുന്ന ഇന്നത്തെ സമൂഹത്തിന് ദിനേനയുള്ള ശാരീരിക വ്യായാമങ്ങളിലൂടെയും വിവിധ മാനസികോല്ലാസ പരിപാടികളുടെയും ആരോഗ്യം നിലനിർത്താൻ MEC7 വ്യായാമങ്ങൾ സഹായിക്കുന്നു. റിയാദിലെ ഈ വ്യായാമ കൂട്ടായ്മയിൽ പങ്കുചേരാൻ താല്പര്യ മുള്ളവർ 0502167914, 0594119126 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.