കൊച്ചി: ഇന്ന് ഈസ്റ്റർ. മരണത്തെ അതിജീവിച്ച് മനുഷ്യർക്കായി ഉയർത്തെഴുന്നേറ്റ പ്രത്യാശയുടെ മഹത്തായ സന്ദേശം നൽകുന്ന ദിനമാണ് ഈസ്റ്റർ. യേശുവിൻ്റെ പീഡാനുഭവങ്ങൾക്ക് ശേഷം ഉയർത്തെഴുന്നേൽപ്പിൻ്റെ സന്ദേശമാണ് ഈസ്റ്റർ പങ്കുവെയ്ക്കുന്നത്. ക്രിസ്തീയ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളുമായി വിശ്വാസികളുടെ ആഘോഷമാണ് ഈസ്റ്റർ ദിനം. മരണത്തെ കീഴ്പ്പെടുത്തി മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ദിവസത്തെ ആഘോഷമാക്കുകയാണ്