Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കുമരകത്തെത്തി; പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തും


കോട്ടയം: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളത്തില്‍. വൈക്കത്തെ തന്തൈ പെരിയാർ സ്‌മാരകത്തിന്‍റെ ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമാപന ചടങ്ങിനുമായാണ് സ്റ്റാലിന്‍ കേരളത്തിലെത്തിയത്.

ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ സ്റ്റാലിന്‍ കുമരകം ലേക്ക് റിസോർട്ടില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ കൂടിക്കാഴ്ച്ച നടത്തും. മുല്ലപ്പെരിയാർ പ്രശ്‌നം ചർച്ചയായ സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് തമിഴ്‌നാട് മുഖ്യന്ത്രിയുടെ വരവ് കണക്കാക്കപ്പെടുന്നത്.

തമിഴ്‌നാട് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വൈക്കം വലിയ കവലയിലെ നവീകരിച്ച തന്തൈ പെരിയാർ (ഇവി രാമസ്വാമി നായ്ക്കർ) സ്‌മാരകത്തിന്‍റെ ഉദ്ഘാടനവും വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമാപനവും നാളെ നടക്കും. ചടങ്ങിൽ പിണറായി വിജയനും എം കെ സ്റ്റാലിനും പങ്കെടുക്കും. തമിഴ്‌നാട് മന്ത്രി എവി വേലുവും സ്റ്റാലിന് ഒപ്പമുണ്ട്.

രാവിലെ 10 മണിക്കാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തന്തൈ പെരിയാർ സ്‌മാരകത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുക. തുടർന്ന് വൈക്കം കായലോര ബീച്ച് മൈതാനത്ത് പൊതു സമ്മേളനം നടക്കും. സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.

ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണി മുഖ്യാതിഥിയാകും. മന്ത്രിമാരായ വിഎൻ വാസവൻ, സജി ചെറിയാൻ, തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എ വി വേലു, എംപി സ്വാമിനാഥൻ, അഡ്വ കെ ഫ്രാൻസിസ് ജോർജ് എംപി, സികെ ആശ എംഎൽഎ, വൈക്കം നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.


Read Previous

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ത്രെഡ് എന്നീ പ്ലാറ്റ്ഫോമുകൾ ലോകവ്യാപകമായി തകരാറിൽ

Read Next

ഹേമ കമ്മറ്റി റിപ്പോർട്ട് ഉണ്ടായിട്ടും മുകേഷിനെ എന്തിന് സ്ഥാനാർഥിയാക്കി?, ഇപിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ല’; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »