പൊള്ളുന്ന ചൂടിനെ അതിജീവിച്ച് ഷൂ ഇടാതെ റോഡിലൂടെ 7 കിലോമീറ്റർ ഓടിയെത്തി വിഷ്ണു, ടീം ചേർത്തല മിനി മാരത്തോൺ 2024, തണ്ണീർമുക്കം മുതൽ ചേർത്തല വരെ. സാമ്പത്തിക പ്രതിസന്ധികൾകൊണ്ട് ആഗ്രഹിച്ച നിലയിൽ എവിടെയും എത്താതെ പോയ ചെറുപ്പക്കാരൻ.


പൊള്ളുന്ന ചൂടിനെ അതിജീവിച്ച് ഷൂ ഇടാതെ റോഡിലൂടെ 7 കിലോമീറ്റർ ഓടിയെത്തി ഒന്നാം സ്ഥാന കരസ്ഥമാക്കിയ ഇരിങ്ങാലക്കുട വലിയ വീട്ടിൽ വിഷ്ണു എന്ന 29കാരൻ ഓടി നേടിയത് ജീവിതവിജയം. ചെറുപ്പം മുതലേ കായികരംഗത്ത് മികവുപുലർത്തി യിരുന്നുവെങ്കിലും ജീവിതത്തിന്റെ ബുദ്ധിമുട്ടു കൊണ്ടും സാമ്പത്തിക പ്രതിസന്ധിക ൾകൊണ്ടും ആഗ്രഹിച്ച നിലയിൽ എവിടെയും എത്താതെ പോയ ചെറുപ്പക്കാരൻ. പ്രതീക്ഷകൾ കൈവിട്ടില്ല…

സ്കൂൾ ജീവിതം അവസാനിച്ചപ്പോൾ കായികപരിപാടികളിൽ പങ്കെടുക്കാനായി കേരളോത്സവ വേദികളൾ തിരഞ്ഞെടുത്തു.ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി മികവ് പുലർത്തി. ശരിയായ പരിശീലനം ലഭിക്കുവാനുള്ള സാധ്യതകൾ മുമ്പിലില്ലാത്ത തുകൊണ്ടുതന്നെ സ്വപ്നങ്ങൾ വീണ്ടും തളയ്ക്കപ്പെട്ട കായികതാരം. അവിടെയും തോറ്റുകൊടുക്കാൻ തയ്യാറാകാതെ പുലർച്ചെ നാലുമണിമുതൽ വീടിനടുത്തുള്ള ഗ്രൗണ്ടിൽ എട്ടു മാസത്തെ തനിച്ചുള്ള പരിശീലനമാണ് വിഷ്ണുവിന് ഈ വിജയം സമ്മാനിച്ചത്.

തനിക്ക് നല്ലൊരു ഷൂ ഇല്ലെങ്കിലും സഹോദരിയുടെ വിവാഹവും മറ്റു ചിലവുകളും സന്തോഷത്തോടെ കുടുംബത്തോടൊപ്പം ചേർന്നുനിന്ന് നടത്തിയത്തിന്റെ ചാരുതാർ ത്ഥ്യത്തിലാണ് വിഷ്ണു. 42k അതാണ് വിഷ്ണുവിന്റെ അടുത്ത ലക്ഷ്യം. അപ്പോഴും കുടുംബ ത്തിനുവേണ്ടി ജോലി ഉപേക്ഷിക്കാൻ തയ്യാറല്ല ഈ ചെറുപ്പക്കാരൻ.

വിഷ്ണുവിന്റെ അവസ്ഥ അറിഞ്ഞു കുത്താമ്പുള്ളിയിൽ നിന്നും മന്ത്ര ഫൗണ്ടേഷൻ എന്ന സംഘടനയുടെ മാനേജിങ് ഡയറക്ടർ എത്തി വിഷ്ണുവിന് ഷൂ വാങ്ങാനായി 5000 രൂപയും ഓണക്കോടിയും അദ്ദേഹം ജോലി ചെയ്യുന്ന തെച്ചിക്കോട്ടെന്ന സ്ഥലത്തെത്തി നൽകി.
ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ലെന്നും തീർത്തും അപ്രതീക്ഷിതമായ സമ്മാനമായി ഇതിനെ കാണുന്നു എന്നും മാരത്തോൺ വിജയി പറഞ്ഞു.


Read Previous

സിറ്റി ഫ്‌ളവര്‍ ഖഫ്ജി ശാഖ ഉദ്ഘാടനം ആഗസ്ത് 21ന്

Read Next

ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിൽ, റിപ്പോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണം’; ഡബ്ല്യുസിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »