ബാലികയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് പത്ത് വർഷം കഠിനതടവ്


കരുനാഗപ്പള്ളി: മകളുടെ കൂട്ടുകാരിയായ നാലാം ക്ളാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് പത്ത് വർഷം കഠിന തടവും നാൽപ്പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. കരുനാഗപ്പള്ളി പട: വടക്ക് മുറിയിൽ പള്ളത്തുകാട്ടിൽ വീട്ടിൽ സിറാജുദീനെ (57) ആണ് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം.

പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2017ലാണ് കേസിനാസ്പദമായ സംഭവം.സിനിമ കാണിക്കാമെന്ന് പറഞ്ഞ് ബാലികയെ വീട്ടിലേക്ക് വിളിച്ചു വരുത്തി മകളുടെ മുന്നിൽ വെച്ച് ഉപദ്രവിച്ച പ്രതി പിന്നീട് മറ്റൊരു ദിവസവും ഉപദ്രവിച്ചു എന്നതായിരുന്നു കേസ്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ അലോഷ്യസ് അലക്സാണ്ടർ, ജോൺസ് രാജ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളെ വിസ്തരിച്ചു.

കേസിൽ 15 തൊണ്ടിമുതലുകളും ഹാജരാക്കി.പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.എൻ.സി.പ്രേമചന്ദ്രൻ, അതിജീവിതയ്ക്ക് വേണ്ടി അഡ്വ.ദീപക് അനന്തൻ എന്നിവർ കോടതിയിൽ ഹാജരായി.


Read Previous

ഈ പഴത്തിനു​ കിലോയ്ക്ക് വില 220 രൂപ,​ പഴത്തിന് മാത്രമല്ല കുരുവിനും വൻഡിമാൻഡ് രുചി അറിഞ്ഞവര്‍ വാങ്ങാന്‍ ക്യു

Read Next

വയനാട് ഉരുൾപൊട്ടൽ: ‘സർക്കാർ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടുപോകുന്നു’, ദുരന്തഭൂമിയിൽ പ്രതിഷേധം, തുടക്കമെന്ന് സമരക്കാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »