കൊടും ക്രൂരത! അൽഷിമേഴ്‌സ്‌ രോഗിയെ നഗ്നനാക്കി മര്‍ദിച്ചു; ഹോം നഴ്‌സിനെതിരെ കേസ്


പത്തനംതിട്ട: അൽഷിമേഴ്‌സ്‌ രോഗിയായ മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി തറയിലൂടെ വലിച്ചിഴച്ച് ഹോം നഴ്‌സ് ക്രൂരമായി മർദിച്ചതായി പരാതി. അടൂർ തട്ട സ്വദേശി വി.ശശിധരൻ പിള്ളയ്‌ക്കാണ് (60) മർദനമേറ്റത്. പരിക്കേറ്റ വായോധികൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍.

സംഭവത്തില്‍ പത്തനാപുരം സ്വദേശിയായ ഹോം നഴ്‌സ്‌ വിഷ്‌ണുവിനെതിരെ കേസെടുത്ത് പൊലീസ്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ്. ഇന്ന് (ഏപ്രില്‍ 25) വൈകിട്ടാണ് സംഭവം. അല്‍ഷിമേഴ്‌സ് ബാധിതനായ ശശിധരന്‍ പിള്ള അടൂരിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്.

കുടുംബം തിരുവനന്തപുരത്താണുള്ളത്. അതുകൊണ്ട് തന്നെ ശശിധരനെ പരിചരിക്കുന്നത് വിഷ്‌ണു വാണ്. ശശിധരന്‍റെ ശരീരത്തിലെ പരിക്ക് കണ്ട് കാര്യം തിരക്കിയ കുടുംബത്തോട് അദ്ദേഹം തറയില്‍ വീണ് പരിക്കേറ്റുവെന്നാണ് വിഷ്‌ണു പറഞ്ഞത്.

ഇതില്‍ സംശയം തോന്നിയ കുടുംബം വീടിനുള്ളിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. ശശിധരന്‍ പിള്ളയെ നഗ്നനാക്കി തറയിലൂടെ വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളി ലുള്ളത്. കഴിഞ്ഞ 5 വര്‍ഷമായി ശശിധരന് അല്‍ഷിമേഴ്‌സ് ബാധിച്ചിട്ട്. അടൂരിലുള്ള ഏജൻസി വഴിയാണ് ഹോം നഴ്‌സ് വിഷ്‌ണു ശശിധരനെ പരിചരിക്കാനെത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Read Previous

പഹല്‍ഗാം ഭീകരാക്രമണം; കശ്‌മീരിലെ ആശുപത്രിയില്‍ കഴിയുന്ന പരിക്കേറ്റവരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

Read Next

ഉത്തരേന്ത്യയിൽ നിന്നും ഗൾഫ് യാത്രക്ക് ടിക്കറ്റെടുക്കുന്ന പ്രവാസികൾക്ക് ഇനി ചിലവേറും,കാരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »