അന്ന് കല്ലടയാറ്റിൽ 10 കിലോമീറ്ററോളം ഒഴുകി അത്ഭുതകരമായി രക്ഷപ്പെട്ടു, ഏഴ് മാസത്തിനു ശേഷം ശ്യാമളയമ്മ ജീവനൊടുക്കി


കൊല്ലം: കല്ലടയാറ്റില്‍ പത്ത് കിലോമീറ്ററോളം ഒഴുകിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തക ളില്‍ ഇടം നേടിയ ശ്യാമളയമ്മ(66) ജീവനൊടുക്കി. വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തി യത്. പുത്തൂര്‍ കുളക്കടക്കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മയെ തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് വീട്ടിലെ അടുക്കളയോട് ചേര്‍ന്ന മുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് രാവിലെ റബ്ബര്‍ ടാപ്പിങിനായി പുറത്തു പോയിരുന്നു. കടയില്‍ പോയ മകന്‍ തിരിച്ചു വന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. വിവരമറിഞ്ഞെത്തിയ വാര്‍ഡ് അംഗം ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ശ്യാമളയമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വര്‍ഷം മെയ് 28നാണ് ശ്യാമളയമ്മ വീടിന് സമീപത്തെ കടവില്‍ നിന്ന് കല്ലടയാറ്റില്‍ നിന്ന് ഒഴുക്കില്‍പ്പെടുന്നത്. നദിയിലൂടെ 10 കിലോമീറ്ററോളം ഒഴുകിയ ഇവര്‍ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങി ക്കിടക്കുന്ന നിലയില്‍ നാട്ടുകാരാണ് കാണുന്നത്. അതി സാഹസികമായാണ് ശ്യാമളയമ്മയെ രക്ഷപ്പെടുത്തിയത്. ഭര്‍ത്താവ്: ഗോപിനാഥന്‍ പിള്ള, മകന്‍: മനോജ് കുമാര്‍


Read Previous

ടയറിന് തകരാർ ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ എമർജൻസി ലാൻഡിങ്

Read Next

ഗവർണർക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം, ‘എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?’ പൊട്ടിത്തെറിച്ച് ആരിഫ് മുഹമ്മദ് ഖാൻ,

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »