ആ ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെ, ഗണേഷിന് ആശ്വാസം; സഹോദരിയുടെ വാദങ്ങൾ തള്ളി ഫൊറൻസിക് റിപ്പോർട്ട്


കൊല്ലം: സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. പിതാവ് ആര്‍ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന ഉഷയുടെ വാദങ്ങള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് തള്ളി. വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വില്‍പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഉഷ കോടതിയെ സമീപിച്ചിരുന്നു. ബാലകൃഷ്ണപിള്ളയുടെ അവസാനകാലങ്ങളില്‍ ആരോഗ്യം വളരെ മോശമായിരുന്നു. ആ സമയത്ത് കെ ബി ഗണേഷ് കുമാര്‍ വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തു എന്നായിരുന്നു ഉഷയുടെ പരാതി. കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചത്.

സഹോദരിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗണേഷ് കുമാറിനെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടരവര്‍ഷം മന്ത്രിയാവുന്നതില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ (ബി) ഏക എംഎല്‍എ ആയ ഗണേഷ് കുമാറിനെ ആദ്യം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. കുടുംബത്തില്‍നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത്.


Read Previous

പാലക്കാട് ആരഭിക്കുന്ന ബ്രൂവറി: സി.പി.എം- ബി.ജെ.പി സംയുക്ത മദ്യനിര്‍മാണശാല; കമ്പനി ഉടമക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥുമായി അടുത്ത ബന്ധം’ സന്ദീപ് വാരിയര്‍

Read Next

സജീവമല്ലാത്ത നേതാക്കൾ കോൺഗ്രസിൽ വേണ്ട, മറ്റ് പാർട്ടികളിൽ നിന്ന് ആളെ എത്തിക്കണം: കെപിസിസി മാർഗരേഖ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »