പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു; മകളുടെ നഴ്‌സിംഗ് പ്രവേശനത്തിനായി റെജിക്ക് 5 ലക്ഷം രൂപ നൽകി, അഡ്മിഷൻ കിട്ടിയില്ല. മാത്രമല്ല പണവും തിരിച്ചുനൽകിയില്ല. തട്ടിക്കൊണ്ടുപോയത് വൈരാ​ഗ്യം മൂലം, ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് മൊഴി


കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. പൊലീസ് കാണിച്ച ഫോട്ടോയിൽ നിന്നാണ് കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞത്. പത്തിലധികം ചിത്രങ്ങൾ അന്വേ ഷണ സംഘം കുട്ടിയെ കാണിച്ചു. ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്.

കുഞ്ഞിന്റെ അച്ഛന്‍ റെജിയോടുള്ള വൈരാ​ഗ്യത്തിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയത് എന്നാണ് പത്മകുമാർ പൊലീസിന് മൊഴ് നൽകി. പത്മകുമാറിന്റെ മകളുടെ നഴ്‌സിംഗ് പ്രവേശനത്തിനായി റെജിക്ക് 5 ലക്ഷം രൂപ നൽകിയിരുന്നു. മകൾക്ക് അഡ്മിഷൻ കിട്ടിയില്ല. മാത്രമല്ല പണവും തിരിച്ചുനൽകിയില്ല. ഒരു വർഷത്തോളം റെജിയുടെ പിന്നാലെ പണത്തിനായി നടന്നു. ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാർ പൊലീസിനോട് പറഞ്ഞത്. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്നാണ് ഇയാൾ പറയുന്നത്.

തട്ടികൊണ്ടുപോയ അബിഗേലിനെ ചിറക്കരയിലുള്ള പത്മകുമാറിന്റെ ഫാംഹൗസി ലാണ് താമസിപ്പിച്ചതെന്നും സൂചനയുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോകുന്നത് വഴി റെജിയേയും കുടുംബത്തേയും സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്നു മൂന്നുപേരെയും കസ്റ്റഡിയി ലെടുത്തത്. പ്രതികളെ അടൂർ പൊലീസ് ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.


Read Previous

മുഖ്യമന്ത്രിയുടെ വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് വിലക്ക്; വിചിത്ര സര്‍ക്കുലറുമായി പൊലീസ്

Read Next

ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനിയെ കഴുത്തു ഞെരിച്ചുകൊന്നു, മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസാക്കി; സുഹൃത്ത് അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »