Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടി?; അമ്മയുടെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങവേ ദുരന്തം


കോട്ടയം: ചാര്‍ജ് ചെയ്യാനായി കയറിവന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അപകടത്തിന് കാരണം കാര്‍ ഓടിച്ചയാള്‍ ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം. അമ്മയുടെ നെഞ്ചില്‍ തല ചായ്ച്ച് കിടക്കവേയാണ് കുഞ്ഞിന് ജീവന്‍ നഷ്ടമായത്. കോട്ടയം വാഗമണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ നേമം ശാന്തിവിള സ്വദേശിനി ആര്യയുടെ മകന്‍ നാലു വയസുള്ള അയാന്‍ഷ് നാഥ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആര്യ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലാ പോളിടെക്‌നിക് കോളജിലെ അധ്യാപികയാണ് ആര്യ.

ഭര്‍ത്താവിനൊപ്പം വാഗമണ്‍ കാണാനെത്തിയതായിരുന്നു ആര്യയും മകനും. ചാര്‍ജിങ് സ്റ്റേഷനില്‍ കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട ശേഷം അമ്മയും മകനും ഇരിക്കുകയായിരുന്നു. ഈ സമയം ചാര്‍ജ് ചെയ്യാ നായി കയറിവന്ന മറ്റൊരു കാറാണ് ഇരുവരുടെയും മുകളിലേക്ക് ഇടിച്ചു കയറിയത്. കാര്‍ ഇവരെ ഭിത്തിയോട് ചേര്‍ത്ത് ഇടിച്ചുനിര്‍ത്തുകയായിരുന്നു.

ഉടന്‍തന്നെ നാട്ടുകാര്‍ ഓടിക്കൂടി കാര്‍ പിറകോട്ട് നീക്കിയാണ് അമ്മയേയും കുഞ്ഞിനേയും ആശുപത്രി യില്‍ എത്തിച്ചത്. ആശപത്രിയിലെത്തിക്കുമ്പോഴേക്കും കുഞ്ഞിന് ജീവന്‍ നഷ്ടമായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കാര്‍ ഓടിച്ചിരുന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശി ജയകുമാറിനെതിരെയാണ് കേസ്.


Read Previous

കേരളത്തിലെ സ്‌കൂള്‍ അടിപൊളി’, അഫ്ഗാന്‍ കുരുന്നുകൾക്ക് വിരുന്നൊരുക്കി വിദ്യാഭ്യാസ മന്ത്രി

Read Next

മാനവിക മൂല്യങ്ങൾ തകർന്നു പോകാതെ സംരക്ഷിക്കുന്നതിൽ സൗഹൃദങ്ങൾക്ക് വലിയ പങ്ക്: അഹമ്മദ് പാളയാട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »