ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍


കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ പിടിയില്‍. ആലുവയിലെ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ സതീഷ് എന്ന വ്യാജ പ്പേരിലാണ് എറണാകുളത്ത് കഴിഞ്ഞിരുന്നത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ക്രിസ്റ്റില്‍. 2017ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. ആലുവയിലെ പെരിയാര്‍ ബാര്‍ ഹോട്ടലിന് സമീപത്ത് നിന്നാണ് ക്രിസ്റ്റിലിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.

പൊലീസിനെ കണ്ട ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായ ത്തോടെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനി ലേക്കാണ് പ്രതിയെ കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊ ലീസ് അന്വേഷണം നടത്തിയത്. ദൃക്‌സാക്ഷിയും പീഡനത്തിന് ഇരയായ പെണ്‍ കുട്ടിയും സിസിടിവി ദൃശ്യത്തില്‍ കണ്ട പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.

ആലുവയിലെ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകള്‍ ഇന്നലെ രാത്രി പീഡനത്തിനു ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീന്നീട് രക്തം ഒലിച്ച നിലയില്‍ പാടത്തു നിന്നാണ് കണ്ടെത്തിയത്. നാട്ടുകാരാണ് കുട്ടിയെ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ച ശേഷം, ആശുപത്രിയിലെത്തിച്ചു.

രാത്രി രണ്ട് മണിയോടെ കരച്ചില്‍ കേട്ട് നാട്ടുകാരനായ സുകുമാരന്‍ എന്നയാള്‍ വീടിന്റെ ജനല്‍ വഴി നോക്കിയപ്പോള്‍ കുട്ടിയെ ഒരാള്‍ വലിച്ചിഴച്ചു കൊണ്ടു പോകു ന്നതു കണ്ടു. സുകുമാരന്‍ മറ്റൊരാളെ വിവരം അറിയിക്കുകയും ഇരുവരും ചേര്‍ന്നു തിരച്ചില്‍ നടത്തുകയുമായിരുന്നു. പാടത്തിനരികിലൂടെപേടിച്ചു ഓടി വരുന്നതു കണ്ടു കുട്ടിയെ ഇവര്‍ പിടിച്ചു നിര്‍ത്തുകയും പിന്നാലെ പൊലീസില്‍ അറിയിക്കുകയു മായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉറക്കത്തിലായിരുന്നു. ഉറക്കമുണര്‍ന്നു മാതാപിതാക്കള്‍ നോക്കിയപ്പോഴാണ് കുട്ടിയെ കണാനില്ലെന്നു മനസിലായത്. പിന്നാലെയാണ് തിരച്ചില്‍ നടത്തിയത്.


Read Previous

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് ചെന്നൈയില്‍ പിടിയില്‍

Read Next

പ്രവാസി സാഹിത്യോത്സവ് 2023: രജിസ്‌ട്രേഷൻ ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »