Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുലിനെതിരായ നടപടി ബോധ്യത്തില്‍ നിന്നെടുത്തത്, അറബിക്കടല്‍ ഇളകി വന്നാലും മാറ്റമില്ല’


കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നടപടി ബോധ്യത്തില്‍ നിന്നെടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അറബിക്കടല്‍ ഇളകി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ല. രാഷ്ട്രീയത്തില്‍ വികാരത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്ത മാക്കി.കൊച്ചിയിലെ സ്വകാര്യപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിനെതിരായ നടപടി താനുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടായ ബോധ്യത്തില്‍ നിന്നുള്ള തീരുമാനമാണ്. ആള്‍ക്കൂട്ടം വന്ന് പറഞ്ഞാലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ വൈകാരികതയ്ക്ക് വലിയ അര്‍ഥമില്ലെന്നും തെറ്റ് പറ്റിയാലുടന്‍ അത് സമ്മതിക്കണമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

ലൈംഗിക പീഡന പരാതിയില്‍ ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമ ന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. രാഹുലുമായുള്ള വാട്‌സ് ആപ്പ് ചാറ്റും ഗര്‍ഭ ഛിദ്രത്തിന് നിര്‍ബന്ധിച്ചു കൊണ്ടുള്ള ശബ്ദരേഖയും ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭ ഛിദ്രം നടത്തിയതിന്റെ മെഡിക്കല്‍ രേഖകളും അടങ്ങുന്ന പരാതി, മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.

രാത്രിയോടെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ അതിജീവി തയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ രാഹുലിനെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു.ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.


Read Previous

അന്വേഷണത്തിന് പ്രത്യേക സംഘം, ലുക്ക്ഔട്ട് സര്‍ക്കുലര്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കടുപ്പിച്ച് പൊലീസ്

Read Next

പുടിന്റെ ഇന്ത്യ സന്ദര്‍ശനം ഡിസംബര്‍ 4 മുതല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »