ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു; സിനിമാ ലോകത്തെ ഞെട്ടിച്ച വില്ലൻ കഥാപാത്രങ്ങൾ അനശ്വരനാക്കിയ നടൻ; മേഘനാദന്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി


കോഴിക്കോട്: വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പി റ്റലിൽ ചികിത്സയിൽ ആയിരുന്നു. 1983ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ആസിഫ് അലി നായകനായി എത്തിയ കൂമനിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

ക്യാമറയ്‌ക്ക് മുന്നിൽ ക്രൂരനായും ക്യാമറയ്‌ക്ക് പുറത്ത് പച്ചയായ മനുഷ്യനായും സിനിമാപ്രേമികളുടെ ഹൃദയം കവർന്ന മേഘനാദന് വിടപറഞ്ഞ് സിനിമാ ലോകം. വിയോഗത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ദുഃഖം പങ്കുവച്ചു. സമൂഹ മാദ്ധ്യമമായ ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം മേഘനാദന് ആദരാഞ്ജലികൾ അർപ്പിച്ചത്.

” എനിക്ക് ഏറ്റവും പ്രിയപ്പെട്ട മേഘനാദന് ആദരാഞ്ജലികൾ”- സുരേഷ് ഗോപി കുറിച്ചു. ക്രൈം ഫയൽ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും മേഘനാദനും ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സ്റ്റീഫൻ എന്ന കഥാപാത്രത്തെയായിരുന്നു മേഘനാഥൻ അവതരിപ്പിച്ചത്.

വില്ലനായ കാളിയാർ പത്രോസായി വേഷമിട്ട ജനാർദ്ദനന്റെ മകനായാണ് മേഘനാദൻ സിനിമയിലെത്തിയത്. കുറ്റകൃത്യം അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥ നായിരുന്നു ക്രൈം ഫയലിൽ സുരേഷ് ഗോപി.

ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചി ട്ടുണ്ട്. നടൻ ബാലൻ കെ നായരുടെ മകനാണ്. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവ സാന ചിത്രം. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും.

പഞ്ചാഗ്നി , ചമയം , രാജധാനി , ഭൂമിഗീതം , ചെങ്കോൽ , മലപ്പുറം ഹാജി മഹാനായ ജോജി , പ്രായിക്കര പാപ്പാൻ , ഉദ്യാനപാലകന്‍ , ഈ പുഴയും കടന്ന് , ഉല്ലാസപ്പൂങ്കാറ്റ് , രാഷ്ട്രം , കുടമാറ്റം , വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും , വാസ്തവം , ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം.

ഭാര്യ സുസ്മിത, മകൾ പാർവതി.


Read Previous

ഊർജക്കരാറിന് കോടികളുടെ കൈക്കൂലി; അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യൂയോർക്ക് കോടതി

Read Next

എന്തുകൊണ്ട് അദാനിയെ അറസ്റ്റ് ചെയ്യുന്നില്ല?; ‘മോദാനി’ അഴിമതികളിൽ ജെപിസി അന്വേഷണം വേണം: കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »