Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആറന്മുള പമ്പാനദിയിൽ നിന്നും മൃതദേഹം കണ്ടെത്തി.


ആറന്മുള സത്രക്കടവിന് അടുത്തുനിന്നും 64 വയസ്സുള്ള പുരുഷന്റെ മൃതദേഹം ആറന്മുള പോലീസും ചെങ്ങന്നൂർ അഗ്നിരക്ഷാസേനയും ചേർന്ന് കരയ്ക്കെത്തിച്ചു. മൃതശരീരത്തിൽ നിന്ന് കിട്ടിയ ആധാർ കാർഡിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറന്മുള പോലീസിസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മരണപ്പെട്ട ആൾ ആറന്മുള നിന്ന് കാലങ്ങൾക്കുമുൻപേ ഛത്തീസ്ഗഡിലെ സ്‌ഥിരതാമസക്കാരൻ ആണെന്ന് തിരിച്ചറിഞ്ഞു.

https://twitter.com/Malayalamithram/status/1930377059278434796

ഭിലായ്, മോത്തിലാൽ നെഹ്‌റു നഗർ, പി.ഡി.ഷാജി (64) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് ഇടയാറൻമുളയിലെ ബന്ധുവീട്ടിൽ എത്തിയ ഷാജി രണ്ട് ദിവസവും ബന്ധുവീടുകളിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ഇന്നലെ രാവിലെ രവി എന്ന ബന്ധുവിൻ്റെ വീട്ടിൽ നിന്ന് പ്രഭാതഭക്ഷണത്തിനു ശേഷം പുറത്തേക്കു പോയിരുന്നു. കുളിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ആറ്റിൽവീണു മരിച്ചതായാണ് പൊലീസ് നിഗമനം . ബന്ധുവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങി അടുത്ത ഏതാനും മണിക്കൂറിനുള്ളി സത്രക്കടവിൻറെ താഴെ ജവാൻ സ്മാരകത്തിന്റെ അടുത്തായി ആറ്റുതീരത്തോടുചേർന്നു കിടക്കുന്ന മൃതദേഹം ആദ്യംകണ്ടത് നാട്ടുകാരാണ്. ആറന്മുള പൊലീസിലും ചെങ്ങന്നൂർ അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചത്.

സേന എത്തി കരയ്ക്കെടുത്ത മൃതദേഹത്തിൽ നിന്നു ആറന്മുള CI വി എസ് പ്രവീൺകുമാർ, SI വിഷ്ണു വി, SI ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ്ആധാർ കാർഡ് ലഭിച്ചതും മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞതും. ആധാർ കാർഡിന് പുറമേ യാത്ര ടിക്കറ്റ്… മാതാവിന്റേത് എന്ന് തോന്നിപ്പിക്കുന്ന ചിത്രവും പേഴ്സിൽ സൂക്ഷിച്ചിരുന്നു.. പമ്പയുടെ ആഴമറിയുന്ന കടത്തുകാരൻ മനോജ് പോലീസിനെയും അഗ്നിശമനസേനയും സഹായിക്കുവാൻ ഉണ്ടായിരുന്നു.ചെങ്ങന്നൂർ നഗ്നരക്ഷാ സേനയിലെ SFRO അനൂപ്, FRO ശരത്ത്, രതീഷ്, രജീഷ് എന്നിവർ ചേർന്നാണ് മൃതദേഹം
കരയ്ക്കെത്തിച്ചത് .


Read Previous

30 വര്‍ഷത്തിനിടയില്‍ അര്‍ജന്റീന യ്ക്ക് ജാക്ക്‌പോട്ട്! വലിയ സ്വര്‍ണം, വെള്ളി, ചെമ്പ് നിക്ഷേപം കണ്ടെത്തി

Read Next

‘2026ല്‍ ആഭ്യന്തര മന്ത്രിയാക്കണം; മലപ്പുറം ജില്ല വിഭജിക്കണം’; പത്രിക പിന്‍വലിക്കാന്‍ ഉപാധികളുമായി അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »