Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മര്യാദയ്‌ക്ക് ജീവിക്കുന്നവരുടെ വീട്ടിലേക്ക് കള്ളുകൊടുത്ത് ചീത്തവിളിക്കാൻ ആളെ വിടുംപോലെയാണ് സജി ചെറിയാനെ മുഖ്യമന്ത്രി പറഞ്ഞുവിടുന്നത്’; രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ്


കോട്ടയം: മര്യാദയ്‌ക്ക് ജീവിക്കുന്ന ആൾക്കാരെ അപമാനിക്കാനാണ് മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിട്ടിരിക്കുന്നതെന്ന പരിഹാസവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ക്രിസ്‌ത്യൻ മതമേലദ്ധ്യക്ഷന്മാർക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ കഴിഞ്ഞ ദിവസത്തെ പരാമർശത്തിന് നേരെയാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പ്രതികരിച്ചത്. പ്രമാണിമാരുടെ വീട്ടിലേക്ക് കള്ളുകൊടുത്തശേഷം ചീത്തവിളിപ്പിക്കാൻ ആളെ പറഞ്ഞുവിടുന്നപോലെയാണി തെന്നും മുഖ്യമന്ത്രിയുടെ അറിവോടെ മര്യാദയ്ക്ക് ജീവിക്കുന്നവരെ അപമാനി ക്കാനാണ് സജി ചെറിയാനെ വിട്ടതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി വിളിപ്പിച്ച സദസിൽ ക്രൈസ്‌തവ നേതാക്കൾ പോയത് തെറ്റല്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരിപാടിയ്‌ക്ക് വിളിച്ചാൽ പോകേണ്ടിവരും. അതിന് പോയവരെ കളിയാക്കുകയും പരിഹസിക്കുകയുമല്ല വേണ്ടതെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലത് ഭംഗിയായി പ്രകടിപ്പിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നവകേരള സദസിൽ പങ്കെടുത്ത ആരെയെങ്കിലും കുറിച്ച് തങ്ങൾ മോശമായി പറഞ്ഞോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് എന്നാൽ നവകേരള സദസിലുടനീളം മന്ത്രി സജി ചെറിയാൻ തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോൺഗ്രസിൽ ഉയരുന്ന വി.എം സുധീരന്റെ വിമർശനങ്ങളെക്കുറിച്ച്, അഭിപ്രായ ഭിന്നത പാർട്ടിയ്‌ക്കുള്ളിലാണ് പറയേണ്ടത് എന്ന് വി.ഡി സതീശൻ പ്രതികരിച്ചു. നേതാക്കൾ അഭിപ്രായഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിലാണ്.പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒന്നും താൻ ചെയ്യില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു.


Read Previous

മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി; വെടിവയ്പില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Read Next

11-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശിയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »