Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല’; കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളിൽ മരിച്ചനിലയിൽ


കൊച്ചി: കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍. യുപി സ്വദേശി അജാസ് ഖാന്റെ മകളാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്. ഒരു കൈക്കുഞ്ഞും ആറുവയസുകാരിയായ മകളും. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. തുടര്‍ന്ന് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുക യായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.

എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അച്ഛനും അമ്മയും ഒരു മുറിയിലും. കൈക്കുഞ്ഞും ആറു വയസുകാരിയും മറ്റൊരു മുറിയിലുമായിരുന്നു വെന്നാണ് മാതാപിതാക്കള്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് പറയുന്നു. കോതമംഗലം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്.


Read Previous

കാലിഫോർണിയയിൽ പക്ഷിപ്പനി വ്യാപകം സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Read Next

വിവരകേടിന് അതിരില്ല! എന്തിനാ കാറിൽ പോകുന്നത്?, നടന്നുപോയാൽപ്പോരേ?; റോഡിൽ സ്‌റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് എ വിജയരാഘവൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »