കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന അടുപ്പവും സ്നേഹവും വർണ്ണിക്കാൻ ആവുന്നതിലപ്പുറം’; എഫ്ബി പോസ്റ്റുമായി സന്ദീപ് വാര്യർ


ഷാഫി പറമ്പലിന്റെ മുഖം തുടച്ചു കൊടുത്തതിന് തനിക്കെതിരെ നടത്തുന്ന ബി.ജെ.പി വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സന്ദീപ് ഷാഫി പറമ്പിലിന്റെ മുഖം തുടച്ചു കൊടു ക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു. വിഡിയോക്ക് മറുപടിയുമായി രംഗത്തെത്തിയി രിക്കുകയാണ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്

ഇന്നലെ വിജയാഹ്ലാദ പ്രകടനത്തിനിടക്ക് പ്രിയപ്പെട്ട വി കെ ശ്രീകണ്ഠൻ എംപി ഒരു പണി പറ്റിച്ചു. കേക്ക് മുറിച്ച് ഷാഫി പറമ്പിലിന്റെയും എൻറെയും മുഖത്തുകൂടി തേച്ചു. ഷാഫി തിരികെ ശ്രീകണ്ഠേട്ടന്റെ മുഖത്തും കേക്ക് തേച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കേക്ക് ഒട്ടിപ്പിടിക്കാൻ തുടങ്ങി. എൻറെ മുഖത്ത് കേക്ക് അപ്പോൾ തന്നെ ഞാൻ തുടച്ചു കളഞ്ഞു.

എനിക്ക് താടി ഇല്ലല്ലോ. ഷാഫിയുടെ താടിയിലാകെ ശ്രീകണ്ഠേട്ടൻ തേച്ച കേക്ക് പറ്റിയിരിക്കുന്നു. എത്ര തുടച്ചു കളഞ്ഞിട്ടും ഷാഫിയുടെ മുഖത്ത് നിന്ന് അത് പോകുന്നില്ല. ഷാഫി എന്നോട് ചോദിച്ചു ” ഇനി മുഖത്ത് കേക്കിന്റെ ഭാഗം എവിടെയെങ്കിലും ബാക്കിയുണ്ടോ ? ” . അപ്പോൾ ഷാഫിയുടെ മുഖത്ത് താടിയിൽ പറ്റിയിരുന്ന കേക്കിന്റെ ചില ഭാഗങ്ങൾ ഞാൻ തുണി ഉപയോഗിച്ച് തട്ടിക്കളഞ്ഞതാണ് ഇന്നത്തെ എൻ്റെ പഴയകാല സഹപ്രവർത്തകരുടെ ഭയങ്കരമാന കണ്ടെത്തൽ.

കോൺഗ്രസ് പ്രസ്ഥാനത്തിൽ ചേർന്നത് മുതൽ ശ്രീകണ്ഠേട്ടനും ഷാഫിയും വിഷ്ണുവും രാഹുലും അബിനും ജ്യോതി കുമാറും മാത്യുവും പി കെ ഫിറോസും നജീബ് കാന്തപുരവും ഷംസുക്കയും അടക്കം എല്ലാ നേതാക്കളും എന്നോട് കാണിക്കുന്ന അടുപ്പവും സ്നേഹവും കരുതലും വർണ്ണിക്കാൻ ആവുന്നതിലപ്പുറമാണ്. അത് നിങ്ങൾക്ക് മനസ്സിലാകില്ല എന്ന് മാത്രമേ എനിക്ക് എൻറെ പഴയകാല സഹപ്രവർത്തക രോട് പറയാനുള്ളൂ . ഇടയ്ക്കൊക്കെ വിദ്വേഷവും വൈരാഗ്യവും മാറ്റിവെച്ച് മനുഷ്യനെ പ്പോലെ ഒന്നു പുറത്തിറങ്ങി നോക്കിയാൽ മതി. ഇത്തരം ചില സുന്ദര അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും. ശുഭരാത്രി.


Read Previous

സുരേന്ദ്രന്‍, മുരളീധരന്‍, രഘുനാഥ് ഇവർ ബിജെപിയിലെ കുറുവാ സംഘം, ‘പുറത്താക്കി ബിജെപിയെ രക്ഷിക്കൂ’; ബിജെപി നേതാക്കൾക്കെതിരെ കോഴിക്കോട് പോസ്റ്റർ

Read Next

തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് നടത്തി, പൊലീസിനെ വിശ്വസിക്കാനാവില്ല; നവീൻബാബുവിന്റേത് കൊലപാതകമെന്ന് സംശയം’ കേസ് സി ബി ഐ അന്വേഷിക്കണമെന്ന്’ കുടുംബം ഹൈക്കോടതിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »