Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബലാത്സംഗം ചെയ്തിട്ടില്ല, പരാതിക്കാരി ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരം’; മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍


തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കേസില്‍ താന്‍ നിരപരാധിയെന്നാണ് ജാമ്യഹര്‍ജി യിലെ രാഹുലിന്റെ വാദം. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ല, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടി ല്ലെന്നും രാഹുല്‍ അവകാശപ്പെടുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയത്.

പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്ന് രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്, ഇതിന് പിന്നില്‍ രാഷ്ടീയ ലക്ഷ്യങ്ങളുണ്ട്. മുഖ്യമന്ത്രി ക്ക് നേരിട്ട പരാതി നല്‍കിയതിലും ഇത്തരം നീക്കങ്ങള്‍ സംശയിക്കുന്നു. തനിക്കെതിരെ പൊലീസ് നടത്തുന്ന അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുല്‍ പറയുന്നു. പരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് ബിജെപി പ്രവര്‍ത്തകനാണ്. പരാതിക്ക് പിന്നില്‍ ബിജെപി – സിപിഎം ബന്ധമാണ്. പ്രതിപക്ഷത്തെ യുവ നേതാവ് എന്ന നിലയിലാണ് തന്നെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആരോപ ണങ്ങള്‍ എന്നും രാഹുല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകള്‍ രാഹുലിനെ തിരെ ചുമത്തിയിട്ടുണ്ട്. ബിഎന്‍എസ് 64- എഫ് ( അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎന്‍ എസ് 64- എം ( തുടര്‍ച്ചയായ ബലാത്സംഗം ), ബിഎന്‍എസ് 64- എച്ച് ( ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാ ത്സംഗം), ബിഎന്‍എസ് 89 ( നിര്‍ബന്ധിത ഭ്രൂണഹത്യ ) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2024 മാര്‍ച്ച് നാലിന് പരാതിക്കാരിയുടെ ഫ്ലാറ്റില്‍ വെച്ച് നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടു കയും, ദേഹോപദ്രവം എല്‍പ്പിക്കുകയും ചെയ്തുവെന്നുള്‍പ്പെടെയാണ് യുവതിയുടെ പരാതി. 2025 ഏപ്രിലില്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തു. 2025 മെയ് മാസം അവസാനം രണ്ടു തവണ പാലക്കാട്ടെ ഫ്ലാറ്റില്‍ വെച്ചും ബലാത്സംഗം ചെയ്തുവെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Read Previous

മൂന്നു സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തു, നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; രാഹുലിനെതിരെ എഫ്‌ഐആര്‍, ലുക്കൗട്ട് നോട്ടീസ്

Read Next

സമവായത്തിന് കര്‍ണാടകയില്‍ പ്രാതല്‍ ചര്‍ച്ച; ഡികെ ശിവകുമാര്‍ – സിദ്ധരാമയ്യ കൂടിക്കാഴ്ച ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »