നിർത്തിയിട്ട കാറിൽ നിന്ന് നാൽപ്പത് ലക്ഷം രൂപ കവർന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലെ ഒരു ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച നടത്തിയത്. 


കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്നതായി പരാതി; നഷ്ടമായത് ചാക്കിൽ സൂക്ഷിച്ച പണം

കോഴിക്കോട്: നിർത്തിയിട്ട കാറിൽ നിന്ന് നാൽപ്പത് ലക്ഷം രൂപ കവർന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലെ ഒരു ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച നടത്തിയത്. ആനക്കുഴിക്കര സ്വദേശി റഹീസിനാണ് പണം നഷ്ടമായത്.

പണം ചാക്കിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് റഹീസ് പൊലീസിനോട് പറഞ്ഞത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും നാല് മണിക്കുമിടയിലാണ് സംഭവം നടന്നത്.

കാറിന്റെ മുൻഗ്ലാസ് തകർത്താണ് മോഷ്ടാക്കൾ പണം കൈക്കലാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബൈക്കിലെത്തിയ രണ്ടുപേർ ചാക്കുമായി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പണത്തിന്റെ ഉറവിടത്തെപ്പറ്റിയും പൊലീസ് അന്വേഷിച്ചുവരികയാണ്.


Read Previous

എം എൽ എമാരുടെ ശമ്പളം ഇരട്ടിയാക്കാൻ കർണാടക സർക്കാരിന്‍റെ തീരുമാനം. എം എൽ എമാരുടെ അടിസ്ഥാന ശമ്പളം നാൽപതിനായിരത്തിൽ നിന്ന് ഒറ്റയടിക്ക് എൺപതിനായിരമാക്കി

Read Next

 കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »