ഇടത് ദുർഭരണത്തിനെതിരെ കോൺഗ്രസിൻ്റെ സേനാവിന്യാസം ഒരുങ്ങിക്കഴിഞ്ഞു; വിഡി സതീശൻ


എറണാകുളം: എറണാകുളം ജില്ലയില്‍ എണ്‍പത് ശതമാനത്തിലധികം തദ്ദേശ സ്ഥാപനങ്ങള്‍ കോൺഗ്രസ് പിടിച്ചെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാര്‍ഡ് പ്രസിഡൻ്റുമാരുടെ മഹാസംഗമം നവജാഗരണ്‍ ക്യാംപ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത് ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസിൻ്റെ സേനാവിന്യാസം ഒരുങ്ങിക്കഴിഞ്ഞു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലടക്കം സംഘടനാ സംവിധാനങ്ങള്‍ ഊര്‍ജ്ജസ്വല മായി പ്രവര്‍ത്തിച്ചാല്‍ ജില്ലയില്‍ യുഡിഎഫിന് കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനസമൂഹം പിണറായി സര്‍ക്കാരിനെതിരെ ചിന്തിക്കുകയാണ്, സംഘടനാ പരമായ കരുത്ത് കൂടിയുണ്ടെങ്കില്‍ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പതിനാല് സീറ്റും യുഡിഎഫിന് നേടാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.


Read Previous

ലോകകപ്പ് സ്റ്റേഡിയങ്ങളുടെ എഞ്ചിനീയറിംഗ് വിസ്മയങ്ങൾ പരിചയപ്പെടുത്തി കെ ഇ എഫ് ഗിയർ അപ്പ് ഫിഫ 2034

Read Next

ഛത്തീസ് ഗഡിൽ വൻ ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ വധിച്ചു; രണ്ട് ജവാന്മാർക്ക് വീരമൃത്യു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »