Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡിവെെഎഫ്ഐക്കാരുടെ ‘ജീവൻരക്ഷാപ്രവർത്തനം’; ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി


കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി. നവകേരള സദസിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത് രക്ഷാപ്രവർത്തനമായിരുന്നെന്ന മുഖ്യമന്ത്രിയുടെ പരാമർശ ത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം സെൻട്രൻ പൊലീസാണ് റിപ്പോർട്ട് സമർപ്പിക്കുക. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ സ്വകാര്യ അന്യായത്തിന്മേലാണ് കോടതി ഉത്തരവ്. കുറ്റകൃത്യ ങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നായിരുന്നു പരാതി.

സംസ്ഥാനത്തെ 14 ജില്ലകളിലും നടത്തിയ നവകേരള സദസിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയ്ക്ക് നേരെയാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ചെന്ന പേരിൽ പഴയങ്ങാടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ‌ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമർദനത്തിന് ഇരയാക്കിയതിനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.

ഡിവെെഎഫ്ഐ പ്രവർത്തകർ നടത്തിയത് രക്ഷാപ്രവർത്തനമാണെന്ന പരാമർശം പിന്നീട് നിയമസഭയിലും മുഖ്യമന്ത്രി ആവർത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ തോൽവിയ്ക്ക് കാരണം രക്ഷാപ്രവർത്തന പരാമർശമായിരുന്നു വെന്ന പ്രതിപക്ഷ അം​ഗത്തിന്റെ വാക്കുകളിൽ പ്രകോപിതനായാണ് മുഖ്യമന്ത്രി വാഹനത്തിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞത്. ‘‘ കണ്ട കാര്യം ഞാൻ അന്നും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും.

ബസിന് മുന്നിൽ ചാടുന്നവരെ പിടിച്ചുമാറ്റുന്നത് എങ്ങനെ കുറ്റമാകും. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ഞാൻ കാണുന്നിലല്ലോ എന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ്, മഹിത മോഹൻ, കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ, കെഎസ്‌യു പ്രവർത്തകൻ സഞ്ജു സന്തോഷ് എന്നിവർക്കാണ് 2023 നവംബർ 18നാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റത്.

മുഖ്യമന്ത്രിയുടെ ജീവൻരക്ഷാ പരാമർശം:

”എന്താണ് നടക്കുന്നതെന്ന് നിങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ.. വണ്ടിയുടെ മുന്നിലേക്ക് ഒരാൾ ചാടി വീഴുകയാണ്. വീണ അയാളെ ഒരുക്കൂട്ടം ചെറുപ്പക്കാർ തള്ളിമാറ്റുകയാണ് ചെയ്തത്. അത് ജീവൻ രക്ഷിക്കാനായി ചെയ്തതല്ലേ ? അതൊരു അക്രമമാണോ? ഒരു തീവണ്ടി വരുന്നു. അവിടെ ഒരാൾ കിടന്നു പോയി. രക്ഷിക്കാനായി അയാളെ എടുത്തെറിയില്ലേ? ആ സമയത്ത് എന്തെങ്കിലും പറ്റുമോയെന്ന് ആരെങ്കിലും ചിന്തിക്കുമോ ? ജീവൻ രക്ഷിക്കാനല്ലേ നോക്കൂ. ആ ജീവൻരക്ഷാ പ്രവർത്തനമാണ് ഡിവെെഎഫ്ഐ പ്രവർത്തകർ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതി ഇനിയും തുടരണം”.


Read Previous

യുഗാന്ത്യം: രത്തൻ ടാറ്റ വിടവാങ്ങി; മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Read Next

ഗവര്‍ണറും-മുഖ്യമന്ത്രിയും വീണ്ടും നേര്‍ക്കുനേര്‍: തന്റെ അധികാരം ഉടനെ അറിയുമെന്ന് ഗവര്‍ണര്‍; സ്വര്‍ണക്കടത്ത് തടയാന്‍ കേന്ദ്രത്തോട് പറയൂ എന്ന് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »