Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിപിഐയെ വിദഗ്ധമായി പറ്റിച്ചു; ഒപ്പിട്ട ശേഷം ഉപസമിതി എന്തിന്?;ഹ… ഹ…ഹ… എന്ന് പരിഹസിച്ച് ചിരിക്കുന്നതല്ല മറുപടിയെന്ന് വിഡി സതീശന്‍


കൊച്ചി:  പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനേക്കുറിച്ചുള്ള കാതലായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിയി ല്‍നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമായി പറയാന്‍ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കരാര്‍ ഒപ്പിടുന്നതിന് മുന്‍പായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടത്. ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപസമിതി? മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സിപിഐയെ വിദഗ്ധമായി പറ്റിച്ചെന്നും സതീശന്‍ പറഞ്ഞു.

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണ് എന്ന് സിപിഐ എങ്കിലും മനസിലാക്കണം. ഇടതുമുന്നണിയില്‍ സിപിഐയേക്കാള്‍ സ്വാധീനം ബിജെപി ക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞെന്നും സതീശന്‍ പരിഹസിച്ചു. പിഎം ശ്രീയില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകളെല്ലാം ദുരൂഹമാണ്. തിടുക്കപ്പെട്ട് കരാര്‍ ഒപ്പിട്ടത് എന്തിനായിരുന്നു എന്ന് മുഖ്യമന്ത്രി പറയണം. ആരാണ് ബ്ലാക്ക്മെയില്‍ ചെയ്തതെന്നും എന്ത് സമ്മര്‍ദമാണ് മുഖ്യമന്ത്രിയുടെ മുകളില്‍ ഉണ്ടായതെന്നും വ്യക്തമാക്കണം.

സംസ്ഥാന താത്പര്യങ്ങള്‍ ബലികഴിച്ച് കരാര്‍ ഒപ്പിട്ട ശേഷം, പിടിക്കപ്പെട്ടപ്പോള്‍ മറുപടിയില്ലാതെ നില്‍ക്കുകയാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ പറഞ്ഞു. ഇത് എന്തൊരു ഭരണമാണെന്ന് പ്രതിപക്ഷം കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണ്. സഹികെട്ടാണ് അതേ ചോദ്യം സിപിഐ ചോദിച്ചത്. അതിന് ഹ… ഹ…ഹ… എന്ന് പരിഹസിച്ച് ചിരിക്കുന്നതല്ല മറുപടിയെന്നും സതീശന്‍ പറഞ്ഞു.


Read Previous

ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രഖ്യാപനങ്ങള്‍

Read Next

കലാമണ്ഡലത്തില്‍ പഠിപ്പിക്കുന്നത് പാട്ടും ഡാന്‍സുമാണ്. ഇ-മെയില്‍ അയക്കലല്ല’; മല്ലിക സാരാഭായിയെ തള്ളി സജി ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »