കോഴിക്കോട്: കുന്നമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം. മഞ്ചേരി സ്വദേശി ജെസീലാണ് മരിച്ചത്.
ബൈക്കിൽ ഒപ്പം യാത്ര ചെയ്ത കാവന്നൂർ സ്വദേശി ഷഹബാസിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും കോഴിക്കോട്ടെ മതപഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളാണ്.