കണ്ണൂര്‍: എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വൃദ്ധന്‍ മരിച്ച സംഭവത്തില്‍ ബോംബ് രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച പ്രദേശവാസി എം. സീനയുടെ വീട്ടിലെത്തി സിപിഎം പഞ്ചായത്ത് അംഗങ്ങള്‍ രക്ഷിതാക്കളെ താക്കീത് ചെയ്തു. യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് പേരാണ് വീട്ടിലെത്തിയതെന്നും സീന പറഞ്ഞു.

മകളെ നിലക്ക് നിര്‍ത്തണമെന്നും പറഞ്ഞു മനസിലാക്കിയാല്‍ നല്ലതെന്നുമായിരുന്നു താക്കീതെന്ന് സീന പറയുന്നു. പലയിടങ്ങളിലും ഒറ്റപ്പെടുത്തല്‍ ആരംഭിച്ചു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല. തുറന്നുപറഞ്ഞത് നാട്ടില്‍ സമാധാനം ഉണ്ടാവ ണമെന്ന തന്റെ ആഗ്രഹത്താലാണെന്നും യുവതി വ്യക്തമാക്കി.
പ്രദേശത്ത് സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടെന്നായിരുന്നു സീന കഴിഞ്ഞ ദിവസം ആരോപിച്ചത്. തൊട്ടടുത്ത പറമ്പില്‍ നിന്ന് പോലും നേരത്തെയും ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെ സിപിഎം പ്രവര്‍ത്ത കര്‍ ബോംബുകള്‍ എടുത്തുമാറ്റി.
ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരുന്നത്. സഹികെട്ടാണ് തുറന്ന് പറയുന്നത്. ജീവിക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷ. ബോംബ് പൊട്ടി മരിക്കാന്‍ ആഗ്ര ഹമില്ലെന്നും ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണമെന്നും സീന പറഞ്ഞിരുന്നു. കണ്ണൂര്‍ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്‍ കഴിഞ്ഞ ദിവസമാണ് ബോംബ് പൊട്ടി മരിച്ചത്.