റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി ‘സ്നേഹ ചിറക് എന്ന പേരിൽ’ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. റിയാദ് സബർമതി ആഡിറ്റോറിയത്തിൽ നടന്ന സമ്മേളത്തിൽ നൂറിൽപരം ജനറൽ അംഗങ്ങളും നേതാക്കളും പങ്കെടുത്തു. പ്രസിഡണ്ട് വിൻസൻറ് കെ ജോർജ്ജ് അധ്യക്ഷനായ സമ്മേളനം സീനിയർ നേതാവ് അഡ്വ. എൽ കെ അജിത്ത് ഉൽഘടനം ചെയ്തു.

സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി നിഷാദ് ആലങ്കോട് ആമുഖവുംജനറൽ സെക്ര ട്ടറി അൻസർ അബ്ദുൽ സത്താർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സെൻ ട്രൽ കമ്മറ്റിയുടെ പുതിയ പ്രസിഡണ്ട് ആയി ചുമതലയേറ്റ സലിം കളക്കരയെ വൈസ് പ്രസിഡണ്ട് സജീർ പൂന്തുറ പൊന്നാടയണിയിച്ചു സ്വീകരിച്ചു. സ്ഥാനം ഒഴിഞ്ഞ മുന്‍ പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറയെ സെൻട്രൽ കമ്മറ്റി സെക്രട്ടറി റഫീഖ് വെമ്പായം പൊന്നാടയും വൈസ് പ്രസിഡണ്ട് അൻസർ വർക്കല ഓര്‍മ ഫലകവും നല്‍കി ആദരിച്ചു നൽകി ആദരിച്ചു.
ജില്ലാ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ മറ്റു സഹോദര ജില്ലാ കമ്മറ്റിക്ക് മാതൃകയാണെന്ന് സലിം കളക്കര അഭിപ്രായപ്പെട്ടു. ബഹുമാന്യനായ ഉമ്മൻചാണ്ടിയുടെ ‘അതിവേഗം ബഹുദൂരം’ എന്ന മാതൃകയിൽ അബ്ദുള്ള വല്ലഞ്ചിറയുടെ നേതൃത്വത്തിൽ സെൻട്രൽ കമ്മറ്റി നിരവധി പദ്ധതികൾ നടപ്പിൽ വരുത്തി എന്ന് വിൻസന്റ് കെ ജോർജ്ജ് അഭി പ്രായപ്പെട്ടു. നിസ്തൂലമായ പിന്തുണയാണ് തിരുവനന്തപുരം ഒഐസിസിയിൽ നിന്നും തനിക്കു കിട്ടിയതെന്ന് അബ്ദുല്ല വല്ലാഞ്ചിറ യോഗത്തിൽ അനുസ്മരിച്ചു.

ജില്ലാ കമ്മറ്റി എക്സിക്യൂട്ടീവിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അനസ്, റിയാസ് വർക്കല, സഫീർ പൂന്തുറ, മുഹമ്മത് തുരുത്തി, സുധീർ മുല്ലക്കൽ, റിയാസ് കുളമുട്ടം, സുധീർ തൊപ്പിച്ചന്ത എന്നീ പ്രതിനിധികളെ സെൻട്രൽ കമ്മറ്റി നേതാക്കൾ ത്രിവർണ്ണ ഷാൾ നൽകി സ്വീകരിച്ചു. സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, ജില്ലാ കമ്മറ്റി നിരീക്ഷകരായ സക്കീർ ദാനത്ത്, ജോൺസൺ മാർക്കോസ്, മുൻ ജില്ലാ കമ്മറ്റി പ്രസിഡന്റ് നാസർ കല്ലറ, സെൻട്രൽ കമ്മറ്റി പ്രതിനിനിധി സഫീർ ബുർഹാൻ, ജോയിന്റ് ട്രഷറർ ഭദ്രൻ, വൈസ് പ്രസിഡണ്ട് അൻസർ വർക്കല എന്നിവർ ആശംസ കൾ നേർന്നു. നിഷാദ് ആലങ്കോട് സ്വാഗതവും, സെക്രട്ടറി റിയാസ് തെന്നൂർ നന്ദിയും പറഞ്ഞു.