മലപ്പുറം / റിയാദ് :ഷിഫയിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട വഴിക്കടവ് സ്വദേശി ജിഷാറിന് വേണ്ടി ഒ ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി സ്വരൂപിച്ച നാലു ലക്ഷം രൂപ ജഷീറിന്റെ കുടുംബത്തിന് കൈമറി. ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പന്റെ അദ്യക്ഷതയിൽ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി. എസ് ജോയിയാണ് കുടുംബത്തിന് ഫണ്ട് കൈമാറിയത്.

ഒ ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സകീർ ദാനത്ത് , മലപ്പുറം ഡി. സി. സി. ജന.സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ, ശുകൂർ മൂത്തേടം, റിയാദ് ഒ ഐ.സി.സി. ജില്ലാ ട്രഷറർ സാദിഖ് വടപുറം, ബഷീർ വണ്ടൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുനീർ മണൽപാടം, അൻഷിദ് വഴിക്കടവ്, ചുങ്കത്തറ പ്രവാസി കോൺഗ്രസ്സ്, മണ്ഡലം പ്രസിഡണ്ട് ഷാജി നിലംബൂർ, രാമകൃഷ്ണൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. കെ. അനീഷ്, ഉസ്മാൻ പി. ടി. അൻസാർ പാങ്ങിൽ, ചുണ്ടിയൻ ചെറിയാൻ, സേവിയർ കുഞ്ഞച്ചൻ തുടങ്ങിയവർ പങ്കെടുത്തു.