Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ത്രഡ്‌സില്‍ വലിയ കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാന്‍ ഫീച്ചര്‍ വരുന്നു മസ്‌കിന്‍റെ എക്‌സിനെ നേരിട്ട് വെല്ലുവിളിക്കാന്‍ മെറ്റ


തിരുവനന്തപുരം: മെറ്റ അവരുടെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ഡേറ്റുകള്‍ കൊണ്ടുവരുന്നത് തുടരുന്നു. ഇലോണ്‍ മസ്‌കിന്‍റെ എക്‌സിന് ബദലായി മെറ്റ അവതരിപ്പിച്ച മൈക്രോ ബ്ലോഗിംഗ് സൈറ്റായ ത്രഡ്‌സില്‍ ലോംഗ്-ഫോം ടെക്സ്റ്റ് ഷെയറിംഗ് ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. ഇതോടെ ദീര്‍ഘമായ കുറിപ്പുകള്‍ ത്രഡ്‌സില്‍ യൂസര്‍മാര്‍ക്ക് പോസ്റ്റ് ചെയ്യാനാകും.

‘ടെക്‌സ്റ്റ് അറ്റാച്ച്‌മെന്‍റ്’ എന്ന പുത്തന്‍ ഫീച്ചര്‍ വഴി ദീര്‍ഘമായ കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്‍റെ പണിപ്പുരയിലാണ് ത്രഡ്‌സ് അധികൃതര്‍ എന്നാണ് റിപ്പോര്‍ട്ട്. ഭാഗങ്ങളാക്കി ഒന്നിലേറെ പോസ്റ്റുകളായി ഇടുന്നതിന് പകരം, വലിയൊരു കുറിപ്പ് പൂര്‍ണമായും ഒറ്റ പോസ്റ്റില്‍ ത്രഡ്‌സില്‍ ചേര്‍ക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും.

ത്രഡ്‌സ് പോസ്റ്റില്‍ വാർത്താ ശകലങ്ങൾ അല്ലെങ്കിൽ പുസ്‌തക ഉദ്ധരണികൾ പങ്കിടുന്നത് പോലുള്ള കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനാണ് ഈ സവിശേഷത രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

500 ക്യാരക്‌ടര്‍ പരിധി വരെ ദൈര്‍ഘ്യമുള്ള കുറിപ്പ് ത്രഡ്‌സില്‍ പങ്കിടാനാകുമെന്നാണ് ടെക്‌ക്രഞ്ചിന്‍റെ റിപ്പോര്‍ട്ട്. ദൈര്‍ഘ്യമുള്ള കുറിപ്പുകള്‍ പങ്കിടാന്‍ കഴിയാത്തതിനാല്‍, പകരം സ്ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്‌താണ് ആളുകള്‍ ഇതുവരെ പരിഹാരം കണ്ടിരുന്നത്. പുതിയ ഫീച്ചറിലൂടെ ഒരു ചാരനിറത്തിലുള്ള കോളത്തില്‍ പോസ്റ്റിന്‍റെ പ്രിവ്യൂ കാണാന്‍ സാധിക്കും. ഇതുവഴി പോസ്റ്റിലെ ക്യാരക്‌ടറുകള്‍ എത്ര നീളുന്നു എന്ന് പൂര്‍ണമായും മനസിലാക്കാം.

ഇതിനൊപ്പം ലിങ്കുകളും ഫോട്ടോകളും അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളും പങ്കിടാന്‍ ഉപഭോക്താക്കളെ ത്രഡ്‌സ് അനുവദിക്കും. ലോംഗ്-ഫോം പോസ്റ്റുകള്‍ അനുവദിക്കുന്നതിലൂടെ എക്‌സുമായി നേരിട്ട് ഏറ്റുമുട്ടാനാണ് ത്രഡ്‌സ് പദ്ധതിയിടുന്നത്. എക്‌സില്‍ ആര്‍ട്ടിക്കിള്‍ ഫീച്ചറിലൂടെ ലോംഗ്-ഫോം പോസ്റ്റുകള്‍ ഇടാനുള്ള സൗകര്യം എക്‌സിലുണ്ട്. എന്നാല്‍ ഈ ആര്‍ട്ടിക്കിള്‍ ഫീച്ചര്‍ പ്രീമിയം എക്‌സ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമേ ലഭ്യമാകൂ. അതേസമയം ത്രഡ്‌സില്‍ ലോംഗ്-ഫോം കണ്ടന്‍റുകള്‍ പോസ്റ്റ് ചെയ്യാന്‍ എല്ലാ യൂസര്‍മാര്‍ക്കുമാകും.


Read Previous

പരിശോധനയക്ക് ഇടയില്‍ 39കാരനായ കാർഡിയാക് സർജൻ ഹൃദയസ്തംഭനം കാരണം കുഴഞ്ഞ് വീണ് മരിച്ചു

Read Next

തുറന്നു പറച്ചിലുമായി മണിയന്‍പിള്ളരാജു ‘സർജറി ചെയ്തത് കൊണ്ട് അന്ന് ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടായിരുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »