Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നീതി ലഭിക്കും വരെ പോരാട്ടം തുടരും’: ടിപി രാമകൃഷണന് മറുപടിയുമായി പിവി അൻവർ


കോഴിക്കോട്: എൽഡിഎഫ് കൺവീനർ ടിപി രാമകൃഷണന് മറുപടിയുമായി പിവി അൻവർ എംഎൽഎ. നീതി ലഭിച്ചില്ലെങ്കിൽ അത്‌ ലഭിക്കും വരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ്‌ ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല.

തനിക്ക്‌ വേണ്ടിയല്ല, എല്ലാ സഖാക്കൾക്കും വേണ്ടിയാണ് ഈ പോരാട്ടമെന്ന് പിവി അൻവർ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. പിവി അൻവർ എല്ലാ ദിവസവും ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടത് മുന്നണി കൺവീനർ ഇന്നലെ (സെപ്‌റ്റംബർ 12) പറഞ്ഞിരുന്നു. കേരള പൊലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ ഉൾപ്പെടെ കോളുകൾ ചോർത്തുന്നുണ്ടെന്ന ആരോപണവും അൻവർ ആവർത്തിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

‘മിത്തോ’,’അഭ്യൂഹമോ’ അല്ല. കേരള പൊലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ ഉൾപ്പെടെ കോളുകൾ ചോർത്തുന്നുണ്ട്‌. അതിൻ്റെ തെളിവുകളും പുറത്ത്‌ വിട്ടിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആർഎസ്‌എസ്‌ കത്തിച്ചെങ്കിൽ അതിൻ്റെ പേരിൽ കണ്ണൂരിലുള്ള സഖാവ്‌ കാരായി രാജൻ്റെ ഫോൺ ചോർത്തുന്നതിൻ്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക്‌ മനസിലാകുന്നില്ല.

കാലങ്ങളോളം രാഷ്ട്രീയമായി വേട്ടയാടപ്പെട്ട്‌, നാടുകടത്തപ്പെട്ട സഖാവാണ് കാരായി രാജൻ. അത്രമാത്രം ത്യാഗം സഹിച്ചിട്ടുള്ള ആ സഖാവിനെ സ്വാമിയുടെ ആശ്രമം കത്തിക്കൽ കേസുമായി ബന്ധപ്പെടുത്താൻ ആർക്കാണിവിടെ ഇത്ര ധൃതി.!! നിരപരാധി കളായ സഖാക്കളെ വേട്ടയാടുന്ന പൊലീസിലെ ചിലരുടെ മനോഭാവം എതിർക്കപ്പെ ടേണ്ടതുണ്ട്‌. അവസാനിപ്പിക്കപ്പെടേണ്ടതുണ്ട്‌.


Read Previous

അമ്മ പിളര്‍പ്പിലേയ്‌ക്ക്; ഫെഫ്‌കയെ സമീപിച്ച് താരങ്ങള്‍, ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ നീക്കം

Read Next

കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ സെഞ്ച്വറി; സച്ചിന്‍ ബേബിയുടെ വെടിക്കെട്ടില്‍ കൊല്ലം സെയിലേഴ്‌സിന് ജയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »