Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പോരാട്ട വീര്യം വറ്റിയിട്ടില്ല! കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചു വരവ്, തകർപ്പൻ ജയം


കൊച്ചി: തിരിച്ചു വരവിനു വലിയ ഊര്‍ജം നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ പോരാട്ടത്തിന്റെ വിജയ വഴിയില്‍. കൊച്ചിയില്‍ പോരിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുഹമ്മദന്‍ എസ്‌സിയെ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്തു. ലീഗില്‍ ടീമിന്റെ നാലാം ജയമാണിത്.

തുടര്‍ തോല്‍വികളും കോച്ചിന്റെ പുറത്താകലും പിന്നാലെ ആരാധകരുടെ പ്രതിഷേധവും തുടങ്ങി നിരവധി പ്രതികൂല ഘടകങ്ങളുടെ വേവലാതിയില്‍ ഇറങ്ങിയ കൊമ്പന്‍മാര്‍ സ്വന്തം തട്ടകത്തില്‍ മിന്നും ജയം പിടിച്ച് തിരിച്ചെത്തുകയായിരുന്നു. ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ 62ാം മിനിറ്റില്‍ മുഹമ്മദന്‍ താരം ഭാസ്‌കര്‍ റോയ് ദാനമായി നല്‍കിയ ഓണ്‍ ഗോള്‍ കളിയുടെ ഗതി തിരിച്ചു.

പിന്നീട് കടുത്ത ആക്രമണം അഴിച്ചു വിട്ട കേരള ടീം അവസാന പത്ത് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ കൂടി നേടി. 80ാം മിനിറ്റില്‍ നോഹ സദോയിയും 90ാം മിനിറ്റില്‍ അലക്‌സാന്ദ്ര കൊയേഫും ഗോളുകള്‍ നേടിയതോടെ ടീമിന്റെ ജയം പൂര്‍ണം.


Read Previous

നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച്‌ കുവൈത്ത്

Read Next

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു, 25ന് വൈകിട്ട് സന്നിധാനത്ത്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »