ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : അൽ മദിന ഹൈപ്പർ ഗ്രൂപ്പ്26 സെപ്തംബര്-2025 നു റിയാദിലെ അൻപതിൽ പരം ഗവർമെന്റ് – പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ സേവനം ചെയ്യുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർക്ക് വേണ്ടി മാത്രം ഒരുക്കിയ “എയ്ഞ്ചൽ മീറ്റ് 2025” റീറ്റെയ്ൽ മേഘലയിലെ ഏറ്റവും ശ്രദ്ധേയവും പ്രഥമവുമായ സംഗമം മാലാഖമാരുടെ നിറ സാന്നിധ്യം കൊണ്ടും വൈവിധ്യ കല അവതരണങ്ങൾ കൊണ്ടും വേറിട്ട അനുഭവമായി.

26 സെപ്തംബര് വെള്ളി ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച റെജിസ്ട്രേഷൻ പൂർത്തിയാക്കിയ 400 ഓളം നേഴ്സ് മാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത് . മൂന്ന് മണി മുതൽ രാത്രി 10:00 മണി വരെ നീണ്ടു നിന്ന ആഘോഷ ചടങ്ങ് പ്രമുഖ സാമൂഹ്യ പ്രവർത്തകനും മോട്ടിവേഷൻ സ്‌പീക്കറുമായ ശിഹാബ് കൊട്ടുകാട് ഉൽഘാടനം നിർവഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറൽ സെക്രട്ടറിയുമായ ജയൻ കൊടുങ്ങല്ലൂർ ” മർഹബ എയ്ഞ്ചൽ ലോയാലിറ്റി കാർഡ്” പ്രകാശനം ചെയ്തു.
റിയാദിലെ തങ്ങളുടെ ഔട്ലെറ്റുകളിൽ ” മർഹബ ഏയ്ജെൽ കാർഡ്” ഉപടയോഗപ്പെടുത്തുന്ന നഴ്‌സു മാരിൽ പ്രതിമാസം തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു പേർക്ക് സൗജന്യമായി പർച്ചെയ്‌സ് ചെയ്യാനുള്ള അവസരം ഈ കാർഡിന്റെ സവിശേഷതയാണെന്നും നിലവിൽ നൽകി വരുന്ന പ്രൊമോഷനുകൾക്കു പുറമെയാണ് ഈ ആനുകൂല്യമെന്നും കൂടാതെ ഹോസ്പിറ്റലുകൾ കേന്ദ്രികരിച്ചു ഗതാഗത സൗകര്യം അടക്കം കൂടുതൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും റീജിണൽ ഡയറക്ടർ സലീം വലിയ പറമ്പത് അറിയിച്ചു. ജനറൽ മാനേജർ ശിഹാബ് കൊടിയത്തൂർ അദ്ധ്യക്ഷനായിരുന്നു. ഡയറക്ടർ ഷംഷീർ തുണ്ടിയിൽ ആശംസകൾ നേർന്നു. ഹോസ്പിറ്റലുകളുടെ പ്രതിനിധികൾ ചടങ്ങിൽ സംസാരിച്ചു.

ശേഷം റിയാദ് ടാക്കീസ് നേതൃത്തിൽ നടന്ന വർണ ശബളിമയാർന്ന ശിങ്കാരി മേളം, നഴ്സുമാർ അണിയി ച്ചൊരുക്കിയ ഫ്യൂഷൻ &,സിനിമാറ്റിക് ഡാൻസ് , തിരുവാതിര, ഗ്രൂപ്പ് സോങ് , വാട്സ്ആപ് ചലഞ്ജ് ,പഞ്ച ഗുസ്തി , വടം വലി, ഐസ് ക്രീം തീറ്റ മത്സരണങ്ങൾ , കുസൃതി ചോദ്യങ്ങള്‍ തുടങ്ങിയ വൈവിധ്യമാർന്ന കല സാംസ്‌കാരിക പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.
രജിസ്റ്റർ ചെയ്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് 10 ഗ്രാം ഗോൾഡ് കോയിൻ ,മൊബൈൽ ഫോണുകൾ ,ഫ്രീ കാർഗോ സർവീസ് ,CME സൗജന്യ കോഴ്‌സിനുള്ള അവസരം ,ബ്രാൻഡഡ് വാച്ച് , പെർഫ്യൂംസ് , ടാബ് എന്നിവയും നൽകി .പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും കൈ നിറയെ സും ഗ്രാൻഡ് ഡിന്നറുൽ ലഭിച്ചു. മദിന ഗ്രൂപ്പ് മാനേജർമാരായ ഇബ്രാഹിം , അഹമ്മദ് , ഷൈജു , ഫാറൂഖ് കുവ്വൽ ,ബാസിൽ, ഖാലിദ്, സജി തണ്ണിക്കോത്ത്, ഹക്കീം എന്നിവർ പരിപാടികൾക്ക് നേത്രത്വം നൽകി. സലാം ടി വി എസ് ( എം എഫ് സി ആന്‍ഡ് സെവെന്റി കഫെ) ശ്രീജിത്ത് (സോനാ ജ്വല്ലറി), ജാസി(റോസൈസ്), ഉസ്‌മാൻ( ഐ യു എസ്) ,റാഷിദ് (ഫോണി ഹൗസ്),ഷാൻ ഷെരീഫ് ( നേഴ്സ് ഹെല്പ്ലൈന്‍) , അഷിക ആദർശ് (മസ്ക്കാന്‍ സലൂൺ )എന്നിവർ ചടങ്ങിൽ പങ്കെടുത്തു..
