ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം അന്വേഷണ സംഘത്തിന് കൈമാറണം; ഉത്തരവിട്ട് ഹൈക്കോടതി


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടിന്‍റെ രഹസ്യാത്മകത സൂക്ഷിക്കണ മെന്നും കോടതി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. അന്വേഷണ സംഘം റിപ്പോര്‍ട്ട് വിശദമായി പഠിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് കേസെടുക്കാന്‍ കഴിയു മോയെന്ന കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജസ്‌റ്റിസുമാരായ എകെ ജയശങ്കര്‍ നമ്പ്യാരും സിഎസ് സുധയും ചേര്‍ന്ന രണ്ടംഗ ഡിവി ഷന്‍ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കു ന്നത്. രണ്ടാഴ്‌ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതിന്മേലുള്ള റിപ്പോ ര്‍ട്ട് സമര്‍പ്പിക്കണം. എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കി സര്‍ക്കാരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ശബ്‌ദരേഖകൾ റിപ്പോർട്ടിന്‍റെ ഭാഗമാണെങ്കിൽ അതും എസ്ഐടിയ്ക്ക് കൈമാറണ മെന്നും കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് പ്രത്യേകാന്വേഷണ സംഘം പരിശോധിക്കേണ്ടത്. കേസിലെ പരാതി ക്കാരിക്ക് കേസുമായി മുന്നോട്ടു പോകേണ്ട എന്നാണെങ്കില്‍ അത് മാനിക്കണം. പരാതി നല്‍കിയവര്‍ക്കും ഇരകള്‍ക്കും സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യമുണ്ടാകരുത്.

അവരുടെ സ്വകാര്യത പൂര്‍ണമായും നിലനിര്‍ത്തണം. തിടുക്കപ്പെട്ട നടപടികള്‍ പ്രത്യേകാന്വേഷണ സംഘത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവരുത്. മൊഴികള്‍ നല്‍കിയവര്‍ ഉള്‍പ്പെടെ തങ്ങള്‍ അന്വേഷിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു പോകരുതെന്നും പ്രത്യേകാന്വേഷണ സംഘത്തോട് കോടതി നിര്‍ദേശിച്ചു.

സ്ത്രീ സുരക്ഷയാണ് പ്രാധാന്യമെന്നും കോടതി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാല്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്തതോടെ പെരുമാറണമെന്നും അന്വേഷണ സംഘത്തിന് മേല്‍ മാധ്യമങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും കോടതി വ്യക്തമാക്കി.

മൂന്നുവര്‍ഷം സര്‍ക്കാര്‍ നടപടിയെടുത്തില്ല എന്നുള്ളത് ആശ്ചര്യമുളവാക്കുന്നതാണ്. ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കേണ്ടത് എന്നത് സമാന്യകാര്യ മാണ്. അതുണ്ടായില്ല. റിപ്പോര്‍ട്ടില്‍ ബലാത്സംഗം, പോക്സോ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യാനുള്ള വസ്‌തുത ഉണ്ട്. കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന സര്‍ക്കാര്‍വാദം എന്തുകൊണ്ടൊണെന്നും കോടതി ചോദിച്ചു.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് കമ്മിറ്റി വച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാതിക്കാരെ കുറിച്ചോ പരാതി എന്തനെന്നോ ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. റിപ്പോര്‍ട്ടിന്മേലുള്ള ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിരു ന്നെന്നും കോടതിയെ അറിയിച്ചു.

2023-ല്‍ സിനിമ നയം രൂപീകരിക്കാനുള്ള കാര്യങ്ങള്‍ ആരംഭിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന ഡിജിപിയുടെ മുന്നില്‍ റിപ്പോര്‍ട്ട് ഉണ്ടായിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ലയെന്നും കോടതി ചോദിച്ചു. ഏതൊരു വിഷയത്തിലും എത്രയും പെട്ടെന്ന് നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച അപ്പീല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച അഭിഭാഷ കരായ എ ജന്നത്ത്, അമൃത പ്രേംജിത്ത് എന്നിവര്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി ടിപി നന്ദകുമാര്‍ മുന്‍ എം എല്‍എ ജോസഫ എം പുതുശേരി എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ എന്നിവയാണ് പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്. അതേസമയം ആഭ്യന്തര പരാതി പരിഹാര സമിതി നടപ്പാക്കാത്ത സിനിമ യൂണിറ്റുകള്‍ക്കെതിരെ നടപടി എടുത്തിട്ടു ണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറി യതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ആദ്യം നടപടി എടുക്കേണ്ടിയിരുന്നത് സര്‍ക്കാരാണെന്നും കുറ്റകൃത്യം സംബന്ധിച്ച കാര്യങ്ങള്‍ കേട്ടിട്ട് എങ്ങനെ അനങ്ങാതിരിക്കാന്‍ സാധിക്കുന്നുവെന്നും കോടിതി ചോദിച്ചു. സര്‍ക്കാര്‍ രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി വ്യക്തമാക്കി.


Read Previous

ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും ആര്‍എസ്എസ് മറ്റുള്ളവരെക്കാള്‍ താഴ്ന്നവരായി കാണുന്നു: രാഹുല്‍ ഗാന്ധി

Read Next

ഇന്ത്യയില്‍ സംവരണം എന്ന് അവസാനിപ്പിക്കും?; ഉത്തരം നല്‍കി രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »