
ദമ്മാം: ഗൾഫിൽ ജോലിയിലിരിയ്ക്കേ അപകടമോ, അസുഖമോ കാരണം മരണമടയുന്ന പ്രവാസി കളുടെ നാട്ടിലുള്ള കുടുംബങ്ങൾക്ക്, കേന്ദ്ര,കേരള സർക്കാരുകൾ ധനസഹായം നൽകണമെന്ന് നവ യുഗം സാംസ്കാരികവേദി അദാമ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏറെ കുടുംബപ്രാരാബ്ധങ്ങൾ ചുമക്കുന്ന സാധാരണക്കാരാണ് ഗൾഫ് പ്രവാസികളിൽ ഭൂരിപക്ഷവും. കുടുംബങ്ങളുടെ അത്താണിയായ അത്തരം പ്രവാസികൾ മരണമടയുമ്പോൾ നാട്ടിലെ കുടുംബം സാമ്പത്തികപ്രതിസന്ധിയിൽ ആകുന്നത് സ്വാഭാവികമാണ്. അത്തരം കുടുംബങ്ങളെ സഹായിയ്ക്കാൻ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് ബാധ്യതയുണ്ട്. അതിനാൽ സർക്കാർ വകയായി കുടുംബ ധനസഹായം നൽകണമെന്ന് നവയുഗം അദാമ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
മുഹമ്മദ് ഷിബുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ നവയുഗം സാംസ്കാരിക വേദി അദാമ യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്തു.സാബു വർക്കല റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം ജനറൽ സെക്രെട്ടറി സെക്രട്ടറി എം എ വാഹിദ് കാര്യറ, കേന്ദ്രനേതാ ക്കളായ സാജൻ കണിയാപുരം, ഗോപകുമാർ, തമ്പാൻ നടരാജൻ തുടങ്ങിയവർ ആശംസപ്രസംഗം നടത്തി.
പുതിയ യൂണിറ്റ് ഭാരവാഹികളായി സത്യൻ കുണ്ടറ (രക്ഷാധികാരി), മുഹമ്മദ് ഷിബു (പ്രഡിഡൻ്റ്), സുരേഷ് കുമാർ (വൈ പ്രസിഡൻ്റ്), സാബു വർക്കല (സെക്രട്ടറി), റഷീദ് ഓയൂർ (ജോ സെക്രട്ടറി), രാജ് കുമാർ (ഖജാൻജി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിന് ഇർഷാദ് സ്വാഗതവും, റഷീദ് ഓയൂർ നന്ദിയും പറഞ്ഞു