യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന


കൊല്ലം: കരുനാഗപ്പളളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വധശ്രമക്കേസിലെ പ്രതിയാണ് ഇയാൾ.

മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്ന സംഭവം. കാറിലെത്തിയ സംഘം വീട്ടിൽ കയറി സന്തോഷിനെ വെട്ടുകയായിരുന്നു.

വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. 2014ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സന്തോഷിന്റെ കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തം വാർന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Read Previous

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ ബാബുവിന് തിരിച്ചടി, ഇ ഡി കുറ്റപത്രം സമർപ്പിച്ചു

Read Next

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ കാറിലെത്തിയ സംഘം മറ്റൊരു യുവാവിനെ കൂടി കൊല്ലാൻ ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »