കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ ഒരു റീൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്ചാന്തുപൊട്ട്’ എന്ന ചിത്രത്തിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് വൈറലാകുന്നത്.

ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിക്കൊപ്പമാണ് രേണു ഈ ഗ്ലാമർ റീൽ ചെയ്തത്. ഇതിനുപിന്നാലെ രേണുവിനെതിരെ സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. രേണു മക്കളെ വീട്ടിൽ നിന്ന് അടിച്ചിറക്കുമെന്നൊക്കെയാണ് പലരും കമന്റ് ചെയ്‌തിരിക്കുന്നത്.
ഈ സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കെ എച്ച് ഡി കേരള ഹോം ഡിസൈൻ ഗ്രൂപ്പിലെ ഫിറോസ്. സുധിയുടെ മക്കളുടെ പേരിലാണ് വീടെന്നും, പതിനഞ്ച് വർഷത്തേക്ക് അത് വിൽക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കൊല്ലം സുധി മരിച്ചതിന് ശേഷം അവർക്ക് ഒരു വീട് നൽകാൻ തയ്യാറായി ഞങ്ങൾ KHD Kerala Home Design [KHD – KHDEC] ഗ്രൂപ്പ് മുന്നിൽ വന്ന സമയം. ടിനി ടോം, കെ എസ് പ്രസാദേട്ടൻ എന്നീ സിനിമ പ്രവർത്തകരും ശ്രീകണ്ഡൻ നായർ പിന്നെ ഞാനും, ഷബൂസും ശിയാസും ആയിരുന്നു ആദ്യ മീറ്റിഗിൽ പങ്കെടുത്തത്.
അന്ന് അവരുടെ ഭാഗത്ത് നിന്ന്, അതായത് സുധിയുടെ ഫാമിലിയെ ഏറ്റവും അടുത്തറിയുന്നവർ എന്ന നിലയിൽ സംസാരിച്ചവരുടെ ഭാഗത്ത് നിന്ന് വന്ന ആദ്യ നിർദ്ദേശം ഞാൻ നിങ്ങളുമായ് ഇപ്പോൾ ഷെയർ ചെയ്യാൻ കാരണം, സുധിയുടെ ഭാര്യ അഭിനയിച്ച ഈ താഴെ കാണുന്ന വീഡിയൊ ഷൂട്ടിന്റെ ലിങ്കിൽ എന്നെ മെൻഷൻ ചെയ്യുന്നു അല്ലെങ്കിൽ ആ ലിങ്ക് എനിക്ക് അയച്ചു തരുന്നു എന്ന് മാത്രമല്ല പല സമയത്തും പലരും ഉന്നയിച്ച ഒരു ആശങ്കക്ക് വിരാമം ഇടാനും കൂടെയാണ്.
അന്ന്, ആദ്യ മീറ്റിഗിൽ ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം ‘മരണപ്പെട്ടു പോയ കൊല്ലം സുധിയുടെ രണ്ടു മക്കൾക്ക് മാത്രമാണ് ബഹുമാനപ്പെട്ട ബിഷപ്പ് നൽകിയ സ്ഥലത്തിനും അവിടെ ഞങ്ങൾ നൽകിയ വീടിനും അവകാശം ഉള്ളൂ എന്നതാണ് ‘ആ വീടും സ്ഥലവും 15 വർഷത്തേക്ക് വിൽക്കാനോ കൈമാറാനോ സാധിക്കുകയും ഇല്ല എന്നതും ആ ആധാരത്തിൽ വ്യക്തമായ് എഴുതി ചേർത്തിട്ടുള്ളതാണ്.
പറഞ്ഞ് വന്നത് ഇത്രയാണ്, കൊല്ലം സുധിയുടെ കുടുംബത്തിനു ഞങ്ങൾ നൽകിയ വീടിന്റെ പരിപൂർണ്ണ അവകാശികൾ അദ്ദേഹത്തിന്റെ രണ്ട് മക്കൾ മാത്രമാണ്. മറ്റാർക്കും ആ വീടിനൊ സ്വത്തിനൊ ഒരു അവകാശവും ഇല്ല, ആ കുട്ടികളെ ആരും ആ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആർക്കും വേണ്ട.
നമുക്ക് എല്ലാവർക്കും ഉള്ള അതേ ജനാധിപത്യ സ്വാതന്ത്ര്യം കൊല്ലം സുധിയുടെ കുടുംബാഗങ്ങൾക്കും ഉണ്ടെന്ന കാര്യവും കൂട്ടി ചേർക്കുന്നു. അവരുടെ കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ, വീടും സ്ഥലവും മാത്രം ആണു അവർക്ക് കിട്ടിയത്, അതുകൊണ്ട് അവരുടെ വയർ നിറയില്ലല്ലൊ.
അവർ അവരുടെ ജീവിതം എങ്ങിനെയെങ്കിലും ജീവിക്കട്ടെ, നമ്മളെന്തിനു സദാചാര പൊലീസാവുന്നു.
‘ നമ്മുടെ കടമ നമ്മൾ നിറവേറ്റി കഴിഞ്ഞു ‘