
തിരുവനന്തപുരം: കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻ്റ് കൾചറൽ ഹെറിറ്റേജ് ട്രസ്റ്റിൻ്റെ ഒ. എൻ. വി കുറുപ്പ് പുരസ്ക്കാരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതിക്ഷേത്ര തിരുസന്നിധിയിൽ വെച്ച് സംവിധായകൻ നേമം പുഷ്പരാജ്, നിർമ്മാതാവ് കിരീടം ഉണ്ണി, എന്നിവരിൽ നിന്ന് സിന്ധു മാപ്രാണം ഏറ്റുവാങ്ങി.
കവിയത്രിയും കഥാകൃത്തുമാണ് ആത്മവൃക്ഷം , ഓർമ്മകൾ എന്നീ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട മാപ്രാണത്ത് പാറപറമ്പിൽ വേലായുധന്റെയും മല്ലികയുടെയും മകളായി ജനനം.
മാപ്രാണം ഹോളിക്രോസ് ഹൈസ്ക്കൂളിൾ ഡ്രൈവിങ്ങ് സ്കൂളിൽ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സിന്ധുവിന്റെ സാഹിത്യജീവിതത്തിൽ പ്രസിദ്ധീകരിച്ച ആദ്യപുസ്തകമാണ് ആത്മവ്യക്ഷം എന്ന കവിതാസമാഹാരം. നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്