ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ‘കാലിഫ്’ മാപ്പിള കലോത്സവത്തിന് വ്യാഴാഴ്ച ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ തുടക്കം കുറിച്ചു. ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ദി വോയേജ്’ സംഘടനാ ശക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായുള്ള ‘കാലിഫ്’ കലയുടെ കാഴ്ചകൾ എന്ന ലിറ്ററേച്ചർ ആന്റ് കൾച്ചറൽ ഫെസ്റ്റ് റിയാദിന് പുതിയൊരനുഭവമാകും. മലപ്പുറത്തിൻ്റെ തനത് പൈതൃകം, കല, സാഹിത്യം, സൗഹാർദ്ദം എന്നിവ പ്രവാസലോകത്ത് ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ കലോത്സവം സംഘടിപ്പി ക്കുന്നത്.സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ പാലത്തിങ്ങൽ സമ്മേളന ഉദ്ഘാടനം നിർവ്വഹിച്ചു ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. കാലിഫ് ലോഗോ പ്രകാശനം റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര മുഹമ്മദ് വേങ്ങരക്ക് നൽകി നിർവ്വഹിച്ചു..
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് മലപ്പുറം ജില്ലാ കെഎം സിസി സെക്രട്ടറി ഫസൽ പുറങ്ങിന് ജില്ലാ കെഎംസിസിയുടെ സ്നേഹാദരം ചടങ്ങിൽ വച്ച് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് സമർപ്പിച്ചു. കാലിഫ് 2025 ഡയറക്ടർ ഷാഫി തുവ്വൂർ പരിപാടിയുടെ സന്ദേശവും വിശദാംശങ്ങളും സദസ്സിനെ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന 16 നിയോജക മണ്ഡലങ്ങൾ മാറ്റുരച്ച മുദ്രാവാക്യം വിളി മത്സരം ആവേശകരമായ ഒരനുഭവമായിരുന്നു. വിഷയബന്ധി തമായ മുദ്രാവാക്യങ്ങളാൽ ഓരോ ടീമും തങ്ങളുടെ മികവ് തെളിയിച്ചു.
മെയ് മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന കാലിഫ് 2025 ൽ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 15 ഓളം തനത് മാപ്പിള കലാ മത്സരങ്ങൾ റിയാദിലെ വിവിധ വേദികളിൽ അര ങ്ങേറും. അന്യംനിന്ന് പോകുന്ന മാപ്പിള കലകളുടെ സൗരഭ്യം പ്രവാസലോകത്ത് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. തനത് മാപ്പിളപ്പാട്ടുകൾ, പ്രവാചക മദ്ഹ് ഗാനങ്ങൾ, ഒപ്പന, കഥപറച്ചിൽ, പ്രസംഗം, രചന മത്സരങ്ങൾ, ചിത്രകല, മെഹന്തി ഫെസ്റ്റ് തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ കലോത്സവത്തിൽ ഉൾപ്പെടുന്നു. ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ബുക്ക് ഫെസ്റ്റ്, പാനൽ ചർച്ചകൾ, സാംസ്കാരിക പരിപാടികൾ, മാപ്പിള കലകളുടെ പ്രദർശനം, എക്സിബിഷൻ എന്നിവയും ഉണ്ടായിരിക്കും.
കാലിഫ് 2025 ൻ്റെ വിജയത്തിനായി ഏവരുടെയും സഹകരണവും പിന്തുണയും ഉണ്ടാകണം എന്ന് കാലിഫ് സംഘടക സമിതി അഭ്യർത്ഥിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി മുനീർ മക്കാനി, ‘കാലിഫ്’ ടെക്നിക്കൽ സമിതി അംഗം നവാസ് കുറുങ്കാട്ടിൽ,ഷാജഹാൻ വള്ളിക്കുന്ന്,ബഷീർ ഇരുമ്പുഴി,ഷമീം എടപ്പറ്റ,നാസർ മംഗലത്ത്,യൂനുസ് സലീം,നൗഫൽ ചാപപ്പടി,ഷാഫി വെട്ടിക്കാട്ടിരി,അഷറഫ് ടിടി,സിദ്ദിഖ് കോനാരി, ഷറഫു വള്ളിക്കുന്ന്,കലാം മാട്ടുമ്മൽ,നസീർ കണ്ണീരി,അമീറലി,കലാം മാട്ടുമ്മൽ, ജില്ലാ ഭാരവാഹികളായ സഫീർ ഖാൻ വണ്ടൂർ,അർഷദ് ബഹസ്സൻ,യൂനുസ് നാനാത്ത്,സലാം മഞ്ചേരി,മജീദ് മണ്ണാർമ്മല,ഷരീഫ് അരീക്കോട്, ഫസലു പൊന്നാനി,ഇസ്മായിൽ താനൂർ, നൗഫൽ താനൂർ,റഫീഖ് ചെറുമുക്ക്, ശക്കീൽ തിരൂർക്കാട് എന്നിവർ പരിപാടി നിയന്ത്രിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.
